കേരളം അതിജീവനത്തിന്റെ നാളുകളിൽ കൂടിയാണ് സഞ്ചരിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ എതിർക്കാൻ നിരവധി പ്രവർത്തങ്ങളാണ് സർക്കാർ നമുക്കായി ചെയ്ത് തരുന്നത്. ഈ ലോക്ഡൗൺ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ ഏറെയാണ്. അത്തരക്കാർക്ക് സഹായവുമായി എത്തുകയാണ് അങ്കമാലി സാൻജോ മഠത്തിലെ കന്യാസ്ത്രീയും ഷമീറും സജ്നയും. നട്ടുച്ചയ്ക്ക് ഭക്ഷണ പൊതിയുമായി എത്തുകയാണ് കന്യാസ്ത്രീ, ഷമീറയും സജ്നയും വീട് സാമൂഹ്യ കിറ്റ്ചനാക്കി മാറ്റുകയാണ്.
ജോസ് കുട്ടി പനയ്ക്കലാണ് ഈ മാലാഖയെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ജോസ് പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ; ചോറുണ്ടു പോകാം:അങ്കമാലി വേങ്ങൂരില്‍! സാന്‍ജോ മഠത്തിലെ കന്യാസ്ത്രീ കാലടി റോഡിലിറങ്ങി വാഹനയാത്രക്കാര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. 24 പേരുള്ള മഠത്തിലെ ഭക്ഷണ വിഭവങ്ങളില്‍! കുറവു വരുത്തി അതില്‍! നിന്നാണ് വഴി യാത്രക്കാര്‍ക്കായി പൊതികള്‍ തയാറാക്കുന്നത്. പ്രധാനമായും ലോറി െ്രെഡവര്‍മാരാണ് ഭക്ഷണപൊതികള്‍ വാങ്ങുന്നത്.
ബാദുഷ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ; ഇത് ഷമീറും സജ്‌നയും കോവിഡ് കിച്ചണിലെ മറ്റൊരു കുടുംബം . ഇവരും കൂടെ താമസിക്കുന്ന വീട്ടിലാണ് നമ്മുടെ കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ഷമീര്‍ കുറച്ചു സിനിമകളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്. സജ്‌ന 5 വര്‍ഷമായി ടെസ്റ്റ് എഴുതി കാത്തിരുന്ന ജോലി നമ്മള്‍ കിച്ചണ്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ ആയി ഇന്നിപ്പോള്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ആയി കലൂരില്‍ തന്നെ പോസ്റ്റിംഗും കിട്ടി എല്ലാം നമ്മള്‍ ചെയ്യുന്ന നന്മകള്‍ക്ക് ദൈവം നല്‍കുന്ന കൂലി. പതിവ് പോലെ ഇന്നും നമ്മുടെ കിച്ചണ്‍ പ്രവര്‍ത്തിച്ചു. ഡയറക്ടര്‍ മാരായ അനൂപ് കണ്ണനും,സൂരജ് ടോമും നമ്മുടെ കിച്ചണ്‍ സന്ദര്‍ശിച്ചു ഇന്ന് ഉച്ചയ്ക്ക് നമ്മള്‍ 3865 പേര്‍ക്കും രാത്രി 4460 പേര്‍ക്കും ആഹാരം കൊടുക്കുവാന്‍ സാധിച്ചു ദൈവത്തിന് നന്ദി.