നടുറോഡിൽ കീരിയും മൂര്‍ഖനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ

കീരിയും പാമ്പും തമ്മില്‍ പോരാടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തി വിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. ഈ സമയം കീരി പാമ്പിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ഈ സമയത്ത് ഈ വഴി കടന്നുവന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോരാട്ടത്തില്‍ പതിവുപോലെ കീരി വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗത്ത്.

പോരാട്ടത്തിനിടെ വെളളം ഒഴുകിപ്പോകുന്ന ചാലിലൂടെ രക്ഷപ്പെടാന്‍ പാമ്പ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കീരി പാമ്പിന്റെ തലയില്‍ കടിച്ചു കുടയുന്നതോടെ എല്ലാം അവസാനിക്കുകയാണ്. തുടര്‍ന്ന് പാമ്പിനെയും എടുത്ത് കീരി കാട്ടില്‍ മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഡോ അബ്ദുള്‍ ഖയ്വം ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Previous articleസോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ഏറ്റവും ശക്തമായ പാറ്റേൺ ലോക്ക്; വീഡിയോ
Next articleഹാസ്യം, കരുണം, വീരം അറിയാവുന്ന ഭാവങ്ങൾ എല്ലാം ഇട്ടിട്ടുണ്ട്; വൈറലായി കുഞ്ഞു ഭാവങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here