നടുറോഡില്‍ ചീങ്കണ്ണിക്ക് മുന്നില്‍പ്പെട്ട് യാത്രക്കാരന്‍; വീഡിയോ

രാത്രി നടുറോഡില്‍ വിജനമായ പാതയിലൂടെ ചീങ്കണ്ണി ഇഴഞ്ഞുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അതിരപ്പള്ളി വനമേഖലയില്‍ തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രത്തിന് സമീപം ആനമല പാതയിലാണ് അപൂര്‍വയാത്രികനെത്തിയത്. രാത്രി ഇതുവഴിയെത്തിയ കാര്‍ യാത്രികന് മുന്നിലാണ് അത്യപൂര്‍വ ‘കാല്‍നടക്കാര’നെത്തിയത്.

കനത്ത മഴയ്ക്കിടെ വണ്ടിയുടെ വെളിച്ചത്തില്‍ റോഡില്‍ ഇഴഞ്ഞുപോകുന്നതായി സംശയം തോന്നി നോക്കിയപ്പോഴാണ് ചീങ്കണ്ണിയെ കണ്ടത്. കഴിഞ്ഞ 9-ാം തീയതി രാത്രി 10.30ഓടെ വന പാതയിലൂടെ തനിച്ച് കാറോടിച്ച് വീട്ടിലേക്കുള്ള യാത്രയിലാണ് വെറ്റിലപ്പാറ സ്വദേശി ജിഞ്ചു ഗോപിനാഥ് റോഡില്‍ ചീങ്കണ്ണിയെ കാണുന്നത്. ആദ്യം പകച്ച ജിഞ്ചു, പിന്നീട് മൊബൈലില്‍ ചിത്രം എടുക്കുകയായിരുന്നു.

വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പങ്കുവയ്ക്കുന്നതിനായി വിഡിയോയും പകര്‍ത്തി. ചാലക്കുടിക്കടുത്ത് പോട്ടയില്‍ ബിസിനസ് നടത്തുന്ന ജിഞ്ചു മിക്ക ദിവസങ്ങളിലും രാത്രിയിലാണ് ഇതുവഴിയാണ് വീട്ടിലേക്ക് പോകുന്നത്. വനപാതയില്‍ മറ്റു മൃഗങ്ങള്‍ വാഹനത്തിന് മുന്നില്‍ പെടാറുണ്ടെങ്കിലും ആദ്യമായാണ് ചീങ്കണ്ണിയെ കണ്ടതെന്ന് ജിഞ്ചു പറഞ്ഞു.

Previous articleഎന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്; രഹനാ ഫാത്തിമ
Next articleകൊറോണ വൈറസ് സൃഷ്ടിച്ചത് ചൈന! നിര്‍മിച്ചത് വുഹാനിലെ ലാബില്‍, ചൈനീസ് വൈറോളജിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍;

LEAVE A REPLY

Please enter your comment!
Please enter your name here