നടി ഹരിണി ചന്ദന വിവാഹിതയാകുന്നു, അവതാരകൻ ആയ ആർ ജെ മാത്തുകുട്ടിയാണ് വാർത്ത പുറത്ത് വിട്ടത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ജോഡിയിലാണ് ഇക്കാര്യം പുറത്തായത്, ഇതുവരെ ഈ കാര്യം വളരെ രഹസ്യം ആയിരുന്നു; ഇന്ന് മുതൽ ഇത് പരസ്യം ആകുമെന്ന് മാത്തുക്കുട്ടി അറിയിച്ചു.
ഈ വാർത്ത അറിഞ്ഞതിനു ശേഷം വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും കൂടി വിവാഹ വാർത്ത ആഘോഷിക്കുകയായിരുന്നു. കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു മുന്‍പും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിരുന്നു, ഇപ്പോൾ താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയും താരം പുറത്ത് വിട്ടിരിക്കുകയാണ്. 2017ല്‍ കൊച്ചിയില്‍ നടന്ന ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഹരിണി ‘ട്രാന്‍സ്ജെന്‍ഡര്‍ തിയേറ്റര്‍ ഗ്രൂപ്പ്’ ആയ ‘മഴവില്‍ ധ്വനി’യുടെ ‘പറയാന്‍ മറന്നത്’ എന്ന നാടകത്തില്‍ അഭിനയിച്ചിരുന്നു.