നടിയായും, അവതാരികയായും മലയാളികളുടെ പ്രിയങ്കരിയാണ് സൗമ്യ ആനന്ദ്. ഇപ്പോഴിതാ നടിയുടെ പുതിയ വീടിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി താരം പങ്കു വച്ച ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമ്പമ്പോ എന്ത് രസമുള്ള വീട് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്.
അത്രയും മനോഹരമായ ഒരു വീട് തന്നെയാണ് സൗമ്യ ആനന്ദ് സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്നം കൊണ്ടൊരു തുലാഭാരം, പുതിയ നിയമം എന്നീ സിനിമകളിൽ മികച്ച കഥാ പാത്രം ചെയ്തു കൊണ്ടാണ് സൗമ്യ ആനന്ദ് സിനിമാലോകത്ത് പ്രിയങ്കരിയായി മാറിയത്.
ഇപ്പോഴിതാ പുതിയ സന്തോഷം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു എന്ന വാർത്തയും കൂടാതെ അമ്പരപ്പിക്കുന്ന വീടിന്റെ ഒരു മനോഹരമായ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. വീടിന്റെ പാലുകാച്ചൽ ദിവസം നിലവിളക്കുമായി നടന്നുവരുന്ന സൗമ്യ ആനന്ദിന്റെ വീഡിയോ ആണ്.
അമ്പമ്പോ കണ്ണു വയ്ക്കല്ലെ എന്ന് പറഞ്ഞു പോകുന്നപോലത്തെ വീടാണെന്ന് ആരാധകർ പറയാൻ കാരണം അത്രയും മനം കവരുന്നു തരത്തിലുള്ള വീടാണ് താരം സ്വന്തമാക്കി യിരിക്കുന്നത്. വീടിന്റെ ഉൾഭാഗത്തുള്ള ഇന്റീരിയർ കൂടെ കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
സൗമ്യ ആനന്ദിന്റിന്റെ പുതിയ സന്തോഷം വളരെ അധികം സന്തോ ഷത്തോടെയാണ് ആരാധകർ കണ്ടതും ഒപ്പം അഭിനന്ദനം അറിയുകയും ചെയ്യുന്നത്. പുതിയ വീടിന്റെ സന്തോഷത്തിനൊപ്പം തന്നെ എല്ലാവിധ ഐശ്വര്യങ്ങളും താരത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പറഞ്ഞുകൊണ്ട് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.