നടി ശ്രീജാ ചന്ദ്രന് തിരുപ്പതിയില്‍ രഹസ്യ വിവാഹം; വരനും നടന്‍ തന്നെ.!!

മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖം ഒന്നും വേണ്ടാത്ത നടിയാണ് ശ്രീജാ ചന്ദ്രന്‍. സിനിമയെക്കാള്‍ അധികം സീരിയലിലൂടെയാണ് ശ്രീജ മലയാളി മനസില്‍ കൂടുകൂട്ടിയത്. മലയാളത്തിന് പുറമേ തമിഴിലും സജീവമായിരുന്നു ശ്രീജ. എന്നാല്‍ പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്പത്യത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ്. രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി.

ബാലചന്ദ്രമേനോൻ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രൻ കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന സിനിമയിൽ രാധയായിട്ടാണ് ശ്രീജ എത്തിയത്. നൃത്തത്തിലും അഭിനയത്തിലും പ്രവീണിയം നേടിയ ശ്രീജ ചന്ദ്രൻ തിരുവല്ലയിലെ ബാലചന്ദ്രന്റെയും ഷൈലജയുടെയും മകളാണ്, സഹോദരൻ സഹദേവൻ, വടക്കുംനാഥൻ, ഭാർഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകൾ വേഷമിട്ട ശ്രീജ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് സീരിയലുകളിൽ കൂടിയാണ്.

Mirchi Senthil

സ്നേഹം, സ്വന്തം കുടുംബിനി എന്നി ഹിറ്റ് സീരിയലുകളിൽ പ്രധാന കഥാപാത്രമായി തിളങ്ങി ഭക്ത സീരിയലുകളിലും ഇടം പിടിച്ച ശ്രീജയെ തേടി തമിഴിൽ നിന്നും നല്ല ഓഫാറുകൾ യെത്തിയതോടുകൂടി താരം അങ്ങോട്ടേക്ക് ശ്രദ്ധ കേന്ദ്രികരിച്ചതു. ഇപ്പോൾ കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭർത്താവായി തിരഞ്ഞെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് ടെലിവിഷൻ താരം സെന്തിലിന്റെ ഭാര്യയനു ശ്രീജ ഇപ്പോൾ.

ഒരു തമിഴ് ചാനലിലിനു നൽകിയ അഭിയമുഖത്തിൽ ആണ് ഇരുവരുംമനസുതുറക്കുന്നു. അഭിനയിക്കാൻ ഇനി ഇല്ലെന്ന തീരുമാനവും ശ്രീജ പങ്കുവെക്കുന്നു, അഥവാ അഭിനയിക്കേണ്ടി വന്നാൽ അത് ഭർത്താവിന്റെ കൂടെ മാത്രമായിരിക്കും. അതേസമയം ശ്രീജ ജീവിതത്തിൽ വന്നശേഷം എല്ലാകാര്യങ്ങള്കും മാറ്റം വന്നതായി ആണ് സെന്തിൽ പറയുന്നത്‌. ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവന്നാൽ മുഖത്തെ മേക് ആപ്പ് ഒക്കെ ശ്രീജ ആണ് മാറ്റിത്തരുന്നത്, ഞാൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ് എല്ലാം ശ്രീജയ്ക് ആണ്. തിരുപ്പതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം രഹസ്യമായി നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.

Previous articleറെസ്റ്റോറന്‍റിലെ കിച്ചണ്‍ സിങ്കില്‍ ‘നീരാടി’ ജീവനക്കാരന്‍; വൈറലായി വീഡിയോ; പ്രതിഷേധം.!!
Next articleറിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു; വധു സോണിയ

LEAVE A REPLY

Please enter your comment!
Please enter your name here