തട്ടിയും മുട്ടിയും എന്ന ഹാസ്യ പരമ്പരയിലെ കോകിലയിലുടെ ആണ് വീണ നായർ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് എത്തിയത്. ബിഗ് ബോസിൽ എത്തിയപ്പോഴും ഇരുകൈയും നീട്ടിയാണ് വീണയെ പ്രേഷകർ സ്വീകരിച്ചത്. ഇപ്പോൾ ബിഗ് ബോസിലെ ഒരു ടാസ്കിനു ഇട വീണ പൊട്ടി കരഞ്ഞു തന്റെ ജീവിത അനുഭവം പങ്കുവെച്ചതാണു പ്രേക്ഷകരെയും കണ്ണീര് അണിയിചിരിക്കുന്നത്.
പുറമേ ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന വീണ കഴിഞ്ഞ ദിവസം ടാസ്കിന്റെ ഭാഗമായി തന്റെ ജീവിതകഥ പറഞ്ഞു പൊട്ടിക്കരഞ്ഞതാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. ബിഗ് ബോസിലെ രണ്ടാം ദിവസം ആയിരുന്നു ആദ്യ ടാസ്ക് കൊടുത്തത്. മത്സരാർത്ഥികൾ തമ്മിൽ പരിചയപ്പെടാനുള്ള അവസരം ആയിരുന്നു ബിഗ് ബോസ് ഒരുക്കിയത്. ആദ്യമായി അവസരം കൊടുത്തത് നടി വീണ നായർക്കായിരുന്നു. “കോട്ടയത്താണ് ഞാൻ ജനിച്ചത് പ്ലസ്ടുവിന് പഠിക്കുമ്പോൾ ആയിരുന്നു കരിയർ ആരംഭിക്കുന്നത്. ബിസിനെസ്സ് നഷ്ടമായതോടെ കുടുംബത്തിന് എല്ലാം നഷ്ടമായി 2005 ലായിരുന്നു ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത്. അന്നു മുതൽ ഞാനും കുടുംബം നോക്കി തുടങ്ങി ഡിഗ്രിക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേട്ടൻറെ കല്യാണം നടത്തിയത് ഒക്കെ താനായിരുന്നു എന്നും, അന്നും സീരിയലിൽ അഭിനയിക്കുന്ന ഉണ്ടായിരുന്നുവെന്നും വീണ പറയുന്നു.
അച്ഛനും അമ്മയ്ക്കും അസുഖങ്ങൾ ആയതോടെ ചുമതല മുഴുവൻ തനിക്ക് ആയിരുന്നുവെന്ന് വീണ പറയുന്നു. പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്നു ആശുപത്രിയിലാക്കി. സുരാജേട്ടൻ അത് അറിഞ്ഞു ഓടി വന്നു തനിക്ക് പൈസ തന്നു. ആദ്യ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല എന്നും, അമ്മ ചികിത്സിക്കാൻ പൈസ ഉണ്ടാക്കാൻ വേണ്ടി താൻ ഓടി നടന്നുവേന്നും വീണ പറയുന്നു. 15 ദിവസത്തോളം അമ്മ ആശുപത്രിയിൽ കഴിഞ്ഞു. കിഡ്നി കൊടുത്തിട്ടുണ്ടെണെങ്കിലും ചികിത്സിക്കാൻ നോക്കിയെന്നും പൈസയ്ക്ക് വേണ്ടി എന്തും ചെയ്യാൻ ഒരുങ്ങിയെന്നും വീണ പറയുന്നു. എന്നാൽ തന്റെ ഭാഗ്യം കൊണ്ട് തനിക്ക് അത്തരത്തിൽ ഒന്നും സംഭവിച്ചില്ല എന്നും വീണ കൂട്ടിച്ചേർത്തു. മണി ചേട്ടനും അന്നു തന്നെ സഹായിച്ചിരുന്നുയെന്നും അത് തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് വീണ പറയുന്നു.
വിവാഹം മുടങ്ങുമോ എന്ന് കരുതി തനിക്ക് അതു കണ്ണാട്ടനോടു പോലും പറയാൻ പറ്റില്ലെയെന്നും, എന്നാൽ ഭർത്താവിന്റെ അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നും വീണ പറയുന്നു. 15 ദിവസം അമ്മ മരിച്ചതിനു ശേഷം സിനിമാക്കാർ എല്ലാം വന്നാണ് സഹായിച്ചത് ബന്ധുക്കളൊന്നും തന്നെ സഹായിച്ചില്ല. അമ്മ മരിച്ചു ആറുമാസം പൂർത്തിയാകുമ്പോഴേക്കും അച്ഛനും മരിച്ചു. അന്നും പൈസക്ക് വേണ്ടിയാണ് താൻ ബുദ്ധിമുട്ടിയത്. അച്ഛന്റെ ബോഡി വിട്ടുകിട്ടാൻ വേണ്ടി 26,000 രൂപക്ക് വേണ്ടി കൈ നീട്ടേണ്ടി വന്നിരുന്നു. എൻറെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കി ഉണ്ടായിരുന്ന പോൾ ആയിരുന്നു അച്ഛൻ പോയത്. അബുദാബിയിൽ ജോലിയിരുന്ന ചേട്ടൻ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോയതോടെ അച്ഛനും അമ്മയും ചേട്ടനും ആരുമില്ലായിരുന്നു തന്റെ വിവാഹം നടന്നത്.
കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ പറ്റാതെ പോയി. ആ സങ്കടത്തിലാണ് തന്നെന്നും. ഇപ്പോൾ ഭർത്താവിൻറെ വീട്ടിൽ താൻ അതീവ സന്തോഷത്തോടെ ആണെന്ന് വീണ പറയുന്നു. അത്രയും അധികം ഭർത്താവിന്റെ അച്ഛനുമമ്മയും സ്നേഹിക്കുന്നുണ്ടെന്നും അവർക്ക് എല്ലാം അറിയാം എന്നും. എന്നാൽ ഭർത്താവിനോട് പറയാൻ സാധിക്കാത്തത്തിൽ വിഷമമുണ്ട് എന്നും വീണ പറഞ്ഞു. ഓക്കേ മറച്ചുവച്ചതിനു താരം ഭർത്താവിനോട് മാപ്പും പറയുന്നുണ്ട്. വീണയുടെ വാക്കുകൾ മത്സരാർത്ഥികളെ എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. ടാസ്കിനു ഒടുവിൽ ആര്യയെ കെട്ടിപ്പിടിച്ച് താരം പൊട്ടിക്കരഞ്ഞതും ആരാധകരെ വിഷമത്തിലാക്കി.