നടി വിഷ്ണുപ്രിയയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് യും തമ്മിൽ ഉള്ള വിവാഹം ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു. നടി ദുബായിയിൽ സന്തോഷപൂർവ്വം താമസിക്കുകയാണ്, ഇപ്പോൾ ഇവർ നടത്തിയ യാത്രകളുടെ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് വിഷ്ണുപ്രിയ. നൃത്തകിയായിരുന്നു വിഷ്ണുപ്രിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധനേടിയത്. 2007-ൽ ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. അതിനുശേഷം വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009-ൽ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി. ടെലിവിഷൻ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു. രാത്രിമഴ, പെൺപട്ടണം, ലിസമ്മയുടെ വീട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ വിഷ്ണുപ്രിയ അഭിനയിച്ചു. പിന്നീട് താരം മിനിസ്ക്രീനിലും സ്റ്റേജ് പരിപാടികളിലും സജീവമാവുകയായിരുന്നു. വിഷ്ണുപ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണു, താരം എല്ലാ സന്തോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ആരാധകർ ഏറ്റുടുത്തിരിക്കുന്നത്. ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിലേക്ക് ആണ് വിഷ്ണുപ്രിയയും വിനയ് യും യാത്രകൾ നടത്തുന്നത്. ആസാമിലും ശിലോങ്ങിലും മേഖലയിലും നിന്നുമുള്ള ചിത്രങ്ങൾ നടി പങ്കുവച്ചിട്ടുണ്ട്. ഇതോടപ്പം താരം നൃത്തം ചെയ്യുന്ന വീഡിയോയും ഭർത്താവിനൊപ്പം ഉള്ള രസകരമായ വീഡിയോയും താരം പങ്കുവെച്ചു.