മലയാളി സിനിമ ആരാധകർക്ക് പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് രംഭ. അൽപ്പം കഥാപ്രധാനിയം ഉള്ള കഥാപാത്രങ്ങളെയാണ് താരം മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന രംഭ ഇപ്പോൾ മൂന്നു മക്കളുടെ അമ്മയാണ്. ഇപ്പോൾ തന്റെ മക്കളോട്‌ഒപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരിക്കുന്നത്.
ഒരു കാലത്തു തെന്നിന്ത്യയിലെ ശ്രദ്ധേയമായിരുന്നു രംഭ, ഒട്ടുമിക്ക ഭാഷകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. ക്രോണിക് ബാച്ചിലർ, കൊച്ചിരാജാവ്, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പർ നായന്മാർക്ക് ഒപ്പം താരം അഭിനയിച്ചു. മലയാളം, തെലുഗു, തമിഴ്, ഹിന്ദി, കാനഡ, ഭോജ്‌പുരി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്നു താരം. 2007 ൽ പായുംപുലി എന്ന മലയാളം ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
2010 ലായിരുന്നു രംഭയുടെ വിവാഹം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തിനുശേഷം ബിസിനസുകാരനായ ഭർത്താവ് ഇന്ദ്രൻ പത്മനാഭൻ ഒപ്പം കാനഡയിൽ താമസം ആക്കുകയായിരുന്നു. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന രംഭ ടിവി റിയാലിറ്റി ഷോകളിൽ ജ്ജ്‌യായി എത്തിയിരുന്നു. മൂന്ന് മക്കളാണ് രംഭ ക്ക് ഉള്ളത്, രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. മക്കളോടൊപ്പം അവധിദിവസം ചെലവഴിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും രംഭ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വൈറലാകുന്നത്. മൂന്ന് മക്കളോടൊപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആഘോഷമാക്കുകയാണ് രംഭ. വെള്ളിത്തിരയിൽ നിന്നും വിട്ടു നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ മകൻ ജനിച്ചപ്പോൾ ആ സന്തോഷം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഗർഭകാലം ആഘോഷമാക്കി സീമാന്തചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങളും കുറച്ചു മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു.
ഭർത്താവും ഒന്നിച്ചുള്ള ഗർഭകാലം ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ മൂന്ന് മകളോടും ഭർത്താവിനോടും ഒപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കുറുണ്ട്. അടുത്തിടെയാണ് ഇരുവർക്കും മൂന്നാമത് ഒരു ആൺകുഞ്ഞു കൂടി പിറന്നത്. ആ സന്തോഷം താരത്തിന്റെ ഭർത്താവാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മൂന്ന് മക്കളുടെ അമ്മയായിട്ടും താരം ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകർ പറയുന്നു.