തന്റെ ലുക്ക് വിജയ് കോപ്പയിടച്ചെന്ന് ആരോപിച്ച നടി മീര മിഥുന് നേരെ സൈബര്‍ ആക്രമണം. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റര്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ വിജയ് തന്നെ കോപ്പി ചെയ്തതാണെന്ന് നടിയും മോഡലുമായ മീര മിഥുന്റെ വാദം.
വിജയ് ചുണ്ടില്‍ വിരല്‍ വെച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് അതേ പോസിലുള്ള ചിത്രം പങ്ക്‌വെച്ച് മീര ട്വിറ്ററില്‍ കുറിച്ചു. ആര് ആരെയാണ് കോപ്പി അടിച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം. എന്ന കുറിപ്പിനൊപ്പം മാസ്റ്റര്‍ മൂവി പേജ്, ഓഡിയോ ലോഞ്ച് എന്നിവ ടാഗ് ചെയ്തിട്ടുമുണ്ട്.
നിരവധി കമന്റുകളും ട്രോളുകളുമാണ് മീരക്കെതിരെ വരുന്നത്. ബിഗ് ബോസ് എന്ന പരിപാടിയില്‍ മുന്‍ മത്സരാര്‍ത്ഥിയായിരുന്നു. ഇതിന് മുന്‍പും പല വിവാദങ്ങളില്‍ നടി ഇടം പിടിച്ചിട്ടുണ്ട്.
Who copied Whom ? Well this is my kingfisher ramp after show pics dec 2k19 ?? So answer known lol ? @MasterMoviePage #MasterAudioLaunchDay pic.twitter.com/m2rCkMzbbX
— Meera Mitun (@meera_mitun) March 15, 2020