നടി ഭാമ വിവാഹിതയായി; വിവാഹ ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയനടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് വരൻ. ഇന്ന് രാവിലെ കോട്ടയത്തു വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ വിവാഹത്തിൽ പങ്കുകൊണ്ടു.

bhama marriage wedding pics 1

ഇന്നലെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ മെഹന്തി വെഡിങ് വീഡിയോയും ചിത്രങ്ങളും താരം പുറത്തു വിട്ടത്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നത് കാനഡയിലാണ്.

bhama marriage wedding pics 3

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ നായികയായാണ് ഭാമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്.

bhama marriage wedding pics 2
Previous articleനടി രംഭയെ ഇപ്പോള്‍ കണ്ടോ?.. അമ്മയായിട്ടും സൗന്ദര്യമേറി..! രംഭയുടെ വിശേഷങ്ങൾ..! വീഡിയോ
Next articleക്വീൻ സിനിമതാരം സൂരജ് വിവാഹിതനായി; ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here