വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവച്ച് മലയാളത്തിലെ പ്രിയ നടി ഭാമ. കൊച്ചിലെ റമദ റിസോട്ടില്‍ വെച്ചെടുത്ത വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ദുബായില്‍ ബിസിനസുകാരനായ അരുണാണ് ഭാമയുടെ വരന്‍. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഭാമ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചെന്നിത്തല സ്വദേശിയായ അരുണ്‍, ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്. വീട്ടുകാര്‍ ആലോചിച്ചു പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം ആരാധകർ ആശംസകള്‍ അറിയിച്ചത്. അനുശ്രീ, മാളവിക മേനോന്‍, പ്രിയങ്കനായര്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. ഫാഷന്‍ സിസൈനന്‍ ആന്‍ ആന്‍സി ആന്റണിയുടെ പിറന്നാള്‍ ആഘോഷത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അന്ന് ആദ്യമായിട്ടാണ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാമയും അരുണും ഒന്നിച്ചെത്തിയിരുന്നത്.
Bhama Engagement Photos
Bhama Engagement Photos