‘നടി പാർവതിയെ ശല്യം ചെയ്ത് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു..’ – സംഭവം ഇങ്ങനെ

244639561 828912327782335 3457378083778320592 n

കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ വളരെ തിരക്കുള്ള നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ പാർവതിയെ പിന്തുടർന്നു ഫോണിൽ വിളിച്ചും നിരന്തരം ശല്യം ചെയ്ത യുവാവിനെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പാർവതിയുടെ പരാതിയിലാണ് പൊലീസ് യുവാവിനെ എതിരെ കേസ് എടുത്തതും പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തത്. ആദ്യം നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്ത യുവാവ്,

താമസ സ്ഥലത്ത് പിന്തുടർന്ന് വരെ ശല്യം ചെയ്‌തെന്ന് പരാതിയിലാണ് പൊലീസിന്റെ നടപടി. കൊല്ലം സ്വദേശിയായ അഫ്സലിന് എതിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെസ്സേജ് അയച്ച് ശല്യം ചെയ്ത അഫസൽ ഭക്ഷണപ്പൊതികളുമായി രണ്ട് തവണ പാർവതിയുടെ വീട്ടിൽ എത്തിയിരുന്നു. ആദ്യത്തെ തവണ പാർവതിയുടെ കുടുംബം അത്തരം

222495252 255912299341432 2286916094256185821 n

സന്ദർശനങ്ങളിൽ താൽപ്പര്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നുവെങ്കിലും അഫ്സൽ വീണ്ടും വന്നു. ആ തവണ പ്രശ്‌നമുണ്ടാക്കുകയും സെക്യൂരിറ്റിയുമായി വഴക്കിടുകയും ചെയ്തു. ഇതേ തുടർന്നാണ് കുടുംബത്തിന്റെ അഭിപ്രായപ്രകാരം താരം പൊലീസിൽ പരാതി കൊടുത്തത്. എറണാകുളത്തെ പാർവതിയുടെ

ഫ്ലാറ്റിലും കോഴിക്കോട്ടെ താരത്തിന്റെ കുടുംബ വീട്ടിലും ഇയാൾ എത്തിയിരുന്നു. രണ്ട് വർഷം മുമ്പും ഇത്തരത്തിൽ മറ്റൊരു സംഭവമായി ബന്ധപ്പെട്ട് ഒരു പരാതി പാർവതി കൊടുത്തിട്ടുണ്ടായിരുന്നു. അന്നും അത് വലിയ വാർത്തയായിരുന്നു.

Previous article‘ഞാൻ ആത്മഹത്യ ചെയ്തിട്ട് ഒന്നുമില്ലല്ലോ.!’ ഗായത്രി സുരേഷിന്റെ വീഡിയോ വൈറൽ
Next articleഅതേ പെൺകുട്ടി, അതേ ആവേശം; മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് സനുഷ സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here