സിനിമകളിലും സീരിയലിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് നന്ദനയെ വിവാഹം കഴിക്കുന്നത്. ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന . കോവിഡ് പ്രതിസന്ധി മൂലം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 11 നാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ജൂലൈ ഒന്നിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
സ്കൂളിൽ ഒരുമിച്ചു പഠിച്ച നന്ദനയും സിദ്ധാർഥും അടുത്ത സുഹൃത്തുക്കളായിരുന്നു .സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി ഒരുക്കുകയായിരുന്നു . പിന്നീട് വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മകളുടെ വിവാഹത്തെക്കുറിച്ച് നടി ദേവി അജിത്ത് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
സിദ്ധു വും മകൾ നന്നുവും സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്. അവർ നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ രണ്ടു വീട്ടുകാരും ചേർന്ന് ആലോചിച്ച് എടുത്ത തീരുമാനം ആയിരുന്നു ഇത് . അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദേവി വെളിപ്പെടുത്തുന്നു. സിദ്ധു വിന്റെ കുട്ടിക്കാലം മുതൽക്കേ സിദ്ധുവിനേയും കുടുംബത്തെയും ദേവിക്ക് സുപരിചിതമാണ് . ലണ്ടനിൽ ഫിലിം മേക്കിങ് പഠിച്ച സിദ്ധുവിനു ആഗ്രഹം സിനിമ മേഖലയാണ്.
എന്നാൽ അച്ഛന്റെ മരണത്തോടെ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു ഒറ്റ മകൻ ആയ സിദ്ധാർഥ് .കൺസ്ട്രക്ഷൻ ബിസിനസ് ആണ് സിദ്ധുവിന്. മകളുടെ കല്യാണം ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച് ഒന്നാണെന്ന് താരം പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ജൂലൈ ഒന്നിന് അമ്പലത്തിൽ വച്ചായിരിക്കും വിവാഹചടങ്ങുകൾ നടക്കുക. പ്രിയപ്പെട്ടവർക്കായി ജൂലൈ രണ്ടിന് വിരുന്നൊരുക്കും എന്നും ദേവി അറിയിച്ചു. താര പുത്രിക്ക് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. അഭിനയരംഗത്ത് സജീവമാകുന്നതിന് മുമ്പ് മൂന്ന് പ്രമുഖ ടി വി പരിപാടികളുടെ അവതാരകയും വീഡിയോ ജോക്കിയുമായി ദേവി ജോലിചെയ്തിരുന്നു.
Photos
Photos