മലയാളികളുടെ പ്രിയ നായിക ദുർഗ്ഗ കൃഷ്ണ വിവാഹിതയായി. സിനിമാ രംഗത്തു തന്നെ പ്രവർത്തിക്കുന്ന നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് ദു8ഗ്ഗയുടെ കഴുത്തിൽ മിന്നു ചാർത്തി ജീവിതസഖിയാക്കിയത്. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. മുൻപ് പലപ്പോഴായി ദുർഗ്ഗ തൻ്റെ പ്രിയതമനെ പറ്റി വാചാലയായിരുന്നു. തങ്ങളുടെ പ്രണയത്തെ പറ്റിയും നടി തുറന്ന് പറഞ്ഞിരുന്നു. നടി വിവാഹവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതിസുന്ദരിയായിട്ടാണ് എന്നാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ പറയുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവരും പരസ്പരം വരണമാല്യമായ തുളസീമാലകൾ പരസ്പരം ചാർത്തി തുടർന്നുള്ള ജീവിതത്തിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങുകയായിരുന്നു മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്.
പൃഥ്വിരാജ് ചിത്രം വിമാനത്തിലെ നായികയായി മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ. മുന്‍പ് ദുര്‍ഗയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9