അന്തരിച്ച നടന്‍ സത്താറിന്‍റെയും നടി ജയഭാരതിയുടെയും മകനും നടനുമായ കൃഷ്. ജെ.സത്താര്‍ (ഉണ്ണികൃഷ്ണന്‍ സത്താര്‍) വിവാഹിതനായി. ചെന്നൈ രാജേന്ദ്രഹാളില്‍ വച്ചായിരുന്നു വിവാഹം. സൊനാലി നബീല്‍ ആണ് വധു. സിനിമാരംഗത്ത് നിന്ന് നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, നടിമാരായ മേനക, വിധുബാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2013-ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്. കൃഷ്.ജെ.സത്താർ എന്ന പേരിലാണ് താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്നത്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിൽ നായകനായി അഭിനയിച്ചതും കൃഷ് സത്താർ ആണ്. മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിലും കൃഷ് അഭിനയിച്ചു. അതിനുശേഷം സിനിമാ മേഖലയില്‍ നിന്നും കൃഷ് മാറിനില്‍ക്കുകയായിരുന്നു. ലണ്ടനില്‍ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് കൃഷ് ഇപ്പോൾ. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.