ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ബിജുമേനോന്റെ ആദ്യരാത്രി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. അനശ്വരയുടെ പുതിയ ചിത്രം വാങ്ക് റിലീസിന് ഒരുങ്ങുകയാണ്.
ഇപ്പോള്‍ ഗിത്താറില്‍ ഈണമിട്ട് പാട്ടുപാടുന്ന അനശ്വരയുടെ വീഡിയോ വൈറലായി മാറുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരത്തിന് നിരവധി ആരാധകരും ഏറെയാണ്. അനശ്വര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ അനശ്വര പുതിയതായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് തരംഗമായി മാറുന്നത്.
ഗിറ്റാറും കയ്യില്‍ പിടിച്ച് പാട്ടുപാടുന്ന അനശ്വരയാണ് വിഡിയോയില്‍ കാണാനാകുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ അകലെയോ എന്ന ഗാനമാണ് അനശ്വര ഗിറ്റാറുപയോഗിച്ച് ആലപിക്കുന്നത്.