നടന്നു നീങ്ങുന്ന കൂറ്റൻ കെട്ടിടം; 7000 ടൺ ഭാരമുള്ള സ്കൂൾ കെട്ടിടത്തെ മാറ്റി സ്ഥാപിക്കുന്നു.! വീഡിയോ

ചില കാഴ്ചകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. 7000 ടൺ ഭാരമുള്ള ഒരു കെട്ടിടത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് നടത്തി കൊണ്ടുപോകുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പൊതുവെ പഴയ വലിയ കെട്ടിടങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ സ്ലൈഡിങ് റെയിൽ അടിത്തറയിൽ ഘടിപ്പിച്ചാണ് കെട്ടിടങ്ങൾ നിരക്കി നീക്കുന്നത്. എന്നാൽ ഈ സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും ആകൃതിയും കണക്കിലെടുത്താണ് സ്ലൈഡിങ് റെയിലിന്റെ പകരം റോബോട്ടിക് കൈകൾ ഉപയോഗിച്ച് കെട്ടിടത്തെ നടത്തി നീക്കിയത്.

tg

200 റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് ഈ സ്കൂൾ കെട്ടിടത്തെ നീക്കി സ്ഥാപിച്ചത്. ഏകദേശം 18 ദിവസം എടുത്താണ് ഈ പഴയ സ്കൂൾ കെട്ടിടത്തെ പുതിയ സ്ഥലത്തേക്ക് മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിച്ച ശേഷം കെട്ടിടത്തെ പുതുക്കി നിർമിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

Previous article93-ാം വയസ്സില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ നേടിയ മുത്തശ്ശി;
Next articleന്യൂസിലന്‍ഡിലെ മന്ത്രിസഭയില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം; മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

LEAVE A REPLY

Please enter your comment!
Please enter your name here