നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ…

prathap pothen2.jpg.image .845.440

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ പ്രതാപ് പോത്തന്‍ വിടവാങ്ങി. 70 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരവത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. അഭിനയം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു.

മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ മലയാളത്തിലും തമിഴിലുമായി നിറഞ്ഞുനിന്ന താരം കൂടിയായിരുന്നു അദ്ദേഹം. ചാമരം, അഴിയാത്ത കോലങ്ങള്‍, നവംബറിന്റെ നഷ്ടം, കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യംവരെ, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

prathap pothen profile

അഭിനേതാവായി മാത്രമല്ല സംവിധാനവും പ്രതാപ് പോത്തന് വഴങ്ങിയിരുന്നു. ഒരു യാത്രാമൊഴി, ഋതുഭേദം, ഡെയ്‌സി തുടങ്ങി 12 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. നിര്‍മ്മാതാവായ ഹരി പോത്തന്‍ പ്രതാപ് പോത്തന്റെ സഹോദരനാണ്. അഭിനേത്രിയായ രാധികയെ ആയിരുന്നു പ്രതാപ് പോത്തന്‍ ആദ്യം വിവാഹം ചെയ്തത്.

1985 ലായിരുന്നു ഇവരുടെ വിവാഹം. ഒരുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. 1990 ലാണ് അമല സത്യനാഥിനെ വിവാഹം ചെയ്തത്. 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കേയയാണ് ഇവരുടെ മകള്‍.

Previous articleചെണ്ടയിൽ താളം കൊട്ടി ഗോപിസുന്ദർ, കൂടെ പാട്ടുമായി അമൃത; അടിപൊളിയെന്ന് ആരാധകർ.! [വീഡിയോ]
Next articleസിൽക്കിൻ്റെ പകരക്കാരിയായി വിശേഷിപ്പിക്കപ്പെട്ടയാൾ; നടി അല്‍ഫോന്‍സാ ആന്റണിയെ ഓര്‍മ്മ ഉണ്ടോ; താരത്തിന്റെ പുത്തൻ വിശേഷങ്ങൾ…

LEAVE A REPLY

Please enter your comment!
Please enter your name here