മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രഞ്ജിനി ജോസ്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാരില്‍ ഒരാള്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് ഗാനങ്ങള്‍ രഞ്ജിനി ആലപിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട, ഹിന്ദി ഭാഷകളില്‍ ഇവര്‍ ഗാനം ആലപിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്‍റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇന്‍ബോക്ടില്‍ മോശം സന്ദേശമയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. “നഗ്ന ഫോട്ടോ തരാമോ?” എന്നാണ് ഒരു ഞരമ്പന്‍ ചോദിചിരിക്കുന്നത്. ഇന്‍സ്്ഗ്രാമിലെ ഇന്‍ബോക്ടില്‍ ആണ് ഇയാള്‍ ഈ കാര്യം ചോദിച്ചത്. നിരവധി ആളുകളാണ് താരത്തിന് പിന്തുണയുമായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഇതുപോലുള്ള ആളുകളെ ഒറ്റപ്പെടുത്തണം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.
മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലൂടെ ആണ് ആദ്യമായി പിന്നണിഗാന മേഖലയിലേക്ക് രഞ്ജിനി കടന്നു വരുന്നത്. ഇതിനുപുറമേ മലയാളസിനിമയില്‍ അഭിനേത്രി ആയും ടെലിവിഷന്‍ മേഖലയില്‍ അവതാരിക ആയിട്ടും രഞ്ജിനി പ്രത്ൃക്ഷപ്പെട്ടിട്ടുണ്ട്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടി അവതരിപ്പിച്ചത് രഞ്ജിനി ആയിരുന്നു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യിരുന്ന സൂപ്പര്‍സ്റ്റാര്‍ അല്‍ടിമ, ഇന്ത്യന്‍ വോയ്ത്് 2 എന്നീ പരിപാടികള്‍ അവതരിപ്പിച്ചത് രഞ്ളിനി ആയിരുന്നു. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റെഡ് ചില്ലീസ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ഇവര്‍ അവതരിപ്പിചിരുന്നു.