നക്ഷത്രങ്ങൾക്കിടയിൽ മേഘ്‌നയും ജൂനിയർ ചീരുവും; ചിത്രം പങ്കുവെച്ചു തരാം..!

263625643 289827546367796 3788424702931745922 n

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്.

245880797 620863992261102 927781050119039835 n

മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം.

246844479 4596937040346065 6998999079717833223 n

ഇപ്പോഴിതാ മകൻ റായനൊപ്പമുള്ള ക്രിസ്മസ് സന്തോഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. മകനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് നക്ഷത്രങ്ങളും അലങ്കാര വെളിച്ചങ്ങളും തൂക്കിയ വീടിന്റെ ബാൽക്കണിയിൽ നിന്ന് മകനോട് സംസാരിക്കുന്ന മേഘ്നയുടെ ചിത്രമാണ് ഇത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു താഴെ ക്രിസ്മസ് ആശംസകളുമായി എത്തുന്നത്.

269728699 462504335222208 8876872311922964255 n
Previous articleഐഡിയ സ്റ്റാർ സിംഗർ താരം, ഇമ്രാൻ ഖാൻ വിവാഹിതനായി; വീഡിയോ കാണാം…
Next articleമലനിരകളുടെ പശ്ചാത്തലത്തിൽ മനോഹരമായ നൃത്തവുമായി അഹാന കൃഷ്ണ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here