ധനുഷ് കാരണമാണ് വിജയും അമലയും വേർപിരിഞ്ഞത്; വെളിപ്പെടുത്തലുമായി വിജയുടെ പിതാവ്

നിരവധി സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അമല പോൾ. താരം സിനിമ മേഘലയിൽ തിളങ്ങിനിന്ന സമയത്തു ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. താരം ആദ്യം വിവാഹം ചെയ്തിരുന്നത് സംവിധായകൻ എ എൽ വിജയെ ആണ്.എന്നാൽ ആ ബന്ധം പിന്നീടു വിവാഹ മോചനത്തിലേക്കാണ് എത്തിയത്. അവിവാഹമോചനത്തിനു പുതിയ കാരണവുമായി എത്തുകയാണ് ഇപ്പോൾ വിജയുടെ പിതാവും നിർമാതാവ് കൂടിയായ അലക്കപ്പൻ. ധനുഷ് കാരണമാണ് വിജയും അമലയും വേർപിരിഞ്ഞത് എന്നാണ് ഇദ്ദേഹം പറയുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാൽ ധനുഷ് നിർമിച്ച അമ്മ കണക്ക് എന്നചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാൻ തയ്യാറായി ഇതാണ് വിവാഹ മോചനത്തിലേക്ക് വഴിവെച്ചതെന്ന് അളകപ്പൻ പറയുന്നത്.

imgamala paul her husband al vijay

ഇതിനെക്കുറിച്ച് വിജയുടെ അഭിപ്രായം തികച്ചും വെത്യസ്തമാണ്. വിജയുടെ വാക്കുകൾ ഇങ്ങനെ, അമലയെ അഭിനയിക്കാൻ ഞാൻ ഒരിക്കലും വിലക്കിയിട്ടില്ല എന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം. താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാൽ പോയി, വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട് യെന്നും വിജയ് പറഞ്ഞിരുന്നു.

Previous articleസണ്ണി ലിയോണ്‍ മരത്തില്‍ കയറുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ; വൈറൽ വീഡിയോ
Next articleരണ്ട്‌ രാജ്യങ്ങളെതമ്മിൽ ബന്ധിപ്പിക്കുന്നത് വിജയന്റെ ചായ; അങ്ങ് ദുബായിൽ നിന്നും ഇവരെ കാണാനെത്തി ഖാലിദും സലാമയും

LEAVE A REPLY

Please enter your comment!
Please enter your name here