
ഒറ്റക ണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമ ർശനങ്ങൾ ഏറ്റുവാങ്ങി.
സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി.
ഇതിനിടെ സ്നേഹവും വിമ ർശനവുമെല്ലാം പ്രിയയെ തേടിയെത്തി. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.

ഇന്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം തന്നെ താരത്തിന് നിരവധി ഫോള്ളോവെർസ് ആണ് ഉള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശനാ എന്ന ഗാനത്തിലാണ് പ്രിയ കൈവെച്ചിരിക്കുന്നത്.
ദർശനാ സോങ് വളരെ വൈറൽ ആയി മാറിയിരിക്കുകയാണ്. കോൾഡ് വന്നതോടെ ശബ്ദവും നന്നായി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്. ഫ്രീക്ക് പെണ്ണേ എന്ന ഗാനം പാടാമോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്ത് ചോദിക്കുമ്പോൾ അയ്യോ എന്ന ഇമോജിയിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.