ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ എല്ലാം, എന്തിനും ഏതിനും ഫോട്ടോഷൂട്ട് നിർബന്ധമാണ് എന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് ആണ് യുവസമൂഹം മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹ്യ നന്മ ഉദ്ദേശിക്കുന്ന ഫോട്ടോഷൂട്ട് മുതൽ,
സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണയാണ്. എങ്ങനെയെങ്കിലും ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്. പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ, പ്രെഗ്നൻസി, ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രക്രിയയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പല വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബെഡ്റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ട് നടത്തി പങ്കുവെക്കുന്നു എന്ന സദാചാര വിമർശനങ്ങളാണ് കൂടുതൽ ഫോട്ടോഷൂട്ടുകൾ നേരിടേണ്ടിവരുന്നത്. ഇതിനൊന്നും വകവെക്കാതെ തുടർച്ചയായി ഫോട്ടോഷൂട്ട് നടത്തുന്നവരും ധാരാളമാണ്.
കപ്പിൾ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു വെഡിങ് ഫോട്ടോ ഷൂട്ട് എന്ന നിലയിൽ മാത്രമാണെങ്കിലും, ഫോട്ടോ ഷൂട്ട് നടത്തിയവരാണ് സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറിയത്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു ആഫ്രിക്കൻ കല്യാണ ഫോട്ടോ ഷൂട്ട് എന്ന നിലയിലാണ് ഫോട്ടോഷൂട്ട് പ്രചരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള ദമ്പതികൾ കേരളത്തനിമയുള്ള വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുകയാണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. Wedvophotography യാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.