പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഗായിക ആണ് ശ്രേയ ഘോഷൽ. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ ആലപിക്കുന്നു. നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആൽബം എന്നിവയിൽ ഗാനങ്ങളാലപിച്ച അവർ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി ഉദിച്ചുയരുകയായിരുന്നു.
സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. 2015 ഫെബ്രുവരി 5 ന് ഒരു പരമ്പരാഗത ബംഗാളി ചടങ്ങിൽ ശ്രേയ തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയെ വിവാഹം കഴിച്ചു. വിവാഹത്തിന് മുമ്പ് ശ്രേയ അദ്ദേഹവുമായി 10 വർഷത്തോളം ഡേറ്റിംഗ് നടത്തി.
2021 മാർച്ച് 4 ന് ശ്രേയ ഇൻസ്റ്റാഗ്രാമിലേക്കും ട്വിറ്ററിലേക്കും, താനും ഭർത്താവ് ശിലാദിത്യ മുഖോപാധ്യായയും ഉടൻ തന്നെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
വയറുമായി നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. ദൈവത്തിന്റെ ദിവ്യ അത്ഭുതം എന്നുമാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.