ദുബായിൽ അനുജത്തി ഖുഷി കപൂറിനൊപ്പം അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂർ. സഹോദരിക്കൊപ്പം ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ ജാൻവി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
പ്രിന്റഡ് ബിക്കിനിയാണ് ജാൻവി കപൂർ ധരിച്ചിരിക്കുന്നത്. ബിക്കിനിക്ക് ചേരുന്ന സരോംഗുമാണ് വേഷം. ലുങ്കി ഡാൻസ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദുബായിൽ അവധിയാഘോഷിക്കാനെത്തിയ ജാൻവിക്ക് കൂട്ട് അനുജത്തി ഖുഷി കപൂറാണ്. സഹോദരിക്കൊപ്പമാണ് ജാൻവി തന്റെ വിദേശയാത്രകളെല്ലാം നടത്താറ്.
രാജ്കുമാർ റാവുവിനൊപ്പം “റൂഹി” എന്ന ഹൊറർ ചിത്രമാണ് ജാൻവിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് താര പുത്രിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
ഡെസേർട്ട് സഫാരിക്കിടയിൽ പകർത്തിയ ചിത്രം. ജാൻവി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തവിട്ട് നിറത്തിലുള്ള വസ്ത്രവും ഡെനിം ഷോർട്ട്സും ധരിച്ച് ഡെസേർട്ട് സഫാരിക്കിടയിൽ ജാൻവി. ജാൻവിയുടെ അനുജത്തി ഖുഷി കപൂറും ഇൻസ്റ്റഗ്രാമിൽ ദുബായ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ വിദ്യാർത്ഥിനിയായ ഖുഷിയും പഠനശേഷം മാതാപിതാക്കളുടേയും ചേച്ചിയുടേയും ചുവടുപിടിച്ച് സിനിമയിലേക്കാണ്. ഖുഷിയെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് നിരവധി ചിത്രങ്ങളും ബോളിവുഡിൽ ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.