ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ചില സിനിമകളിലെ പ്രകടനംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞ് നിൽക്കുന്ന താരങ്ങളുണ്ട്. മലയാളികൾ സ്ഥിരമായി കാണുന്ന ഒരു കോമഡി സിനിമകളിൽ ഒന്നാണ് ദിലീപ് നായകനായ ക്രേസി ഗോപാലൻ എന്ന ചിത്രം.
ദിലീപ് കട്ടിള ഗോപാലൻ എന്ന കള്ളന്റെ വേഷത്തിൽ എത്തിയ സിനിമയായിരുന്നു ഇത്. കോമഡി തില്ലർ ചിത്രമായ ഇതിൽ നായികയായി അഭിനയിച്ചത് തെന്നിന്ത്യൻ നടിയായ സുനിത വർമ്മ ആയിരുന്നു. മലയാളത്തിൽ രാധ വർമ്മ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്.
‘നീവന്റെ നുവെന്റ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സുനിത അഭിനയത്തിലേക്ക് വരുന്നത്. മൂന്ന് വർഷത്തോളം തെലുങ്കിൽ തന്നെ നിരവധി സിനിമകളിൽ സുനിത അഭിനയിച്ചു. പിന്നീട് തമിഴ്, കന്നഡ ഭാഷകളിൽ അഭിനയിച്ച സുനിത മലയാളത്തിൽ അഭിനയിക്കുന്നത് 2008-ലാണ്.
ക്രേസി ഗോപാലനിലെ ഡയാന എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ കയറിയ താരത്തിന് പക്ഷേ പിന്നീട് കൂടുതൽ നല്ല വേഷങ്ങൾ മലയാളത്തിൽ ലഭിച്ചില്ല. പിന്നീട് അഭിനയിച്ച മിക്ക സിനിമകളും പരാജയപെട്ടവയാണ്. സീനിയേഴ്‌സ് മാത്രമാണ് പിന്നീട് അഭിനയിച്ചതിൽ വിജയിച്ചത്.
2016-ന് ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ല താരം. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിട്ടുള്ള സുനിത കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത് യോഗ ചെയ്യുന്ന ഫോട്ടോസും വിഡിയോസുമാണ്.
Sunitha Varma