നടിയായും നർത്തകിയായും അവതാരികയായും മോഡലായും യൂട്യൂബ് വ്ലോഗറായുമൊക്കെ സ്വാസികയെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് സ്വാസികയിപ്പോൾ. കഴിഞ്ഞ ദിവസമാണ് പുതിയ കാർ എടുത്ത വിവരം സ്വാസിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ടാറ്റ ഹാരിയർ എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്സ് ടി എ പ്ലസ് ഡാർക്ക് എഡിഷൻ മോഡലാണ് സ്വാസിക വാങ്ങിയത്.
ഇപ്പോഴിത തന്റെ പുത്തൻ വാഹനം മൂകാംബികയിൽ പൂജിച്ചതിന്റെ ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദാവണി ധരിച്ച് മൂകാംബികയിൽ വാഹന പൂജയ്ക്കെത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്. നമ്മൾ കാറുമായി അവിടേക്ക് എത്തുന്നു. അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നു. ആഗ്രഹിച്ച കാർ സ്വന്തമാക്കിയിരിക്കുന്നു- ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക കുറിച്ചു.
ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് നേടാനായതിൽ ഞാൻ ദൈവത്തോടും എന്റെ കുടുംബത്തോടും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നു- എന്നാണ് വാഹനത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്വാസിക കുറിച്ചിരുന്നത്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. സിബിഐ 5 ആണ് സ്വാസികയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.