‘ദയവുചെയ്ത് ആരും പുറത്തിറങ്ങരുത്; കുറച്ചുനാള്‍ വീട്ടിലിരിക്കൂ..! കൈകൂപ്പി കരഞ്ഞു അഭ്യര്‍ഥിച്ച് വടിവേലു

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുംമ്പോള്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിങ്ങുന്നതിനെതിരെ പ്രതികരിച്ച് തമിഴ് ഹാസ്യനടൻ വടിവേലു രംഗത്ത്. ആരും പുറത്തിറങ്ങരുതെന്നഭ്യര്‍ഥിച്ച്‌ കൊണ്ട് വികാരപരമായി പ്രതികരിച്ചാണ് താരം സോഷ്യല്‍ മീ‍ഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

”ദയവുചെയ്ത് ആരും പുറത്തിറങ്ങരുത്. സര്‍ക്കാര്‍ന്‍റെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും നിര്‍ദേശങ്ങള്‍ ദയവായി എല്ലാവരും പാലിക്കണം. മറ്റാര്‍ക്കും വേണ്ടിയല്ല പറയുന്നത്. അടുത്ത തലമുറ ഉണ്ടാകണം എങ്കില്‍ നമ്മള്‍ വീട്ടിലിരിക്കണം. ഇതിനെ ചെറിയ കാര്യമായി കാണരുത്. ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ.. ആരും പുറത്തിറങ്ങരുതേ” എന്ന് വിതുമ്പിക്കൊണ്ട് താരം പറയുന്നുണ്ട്. വികാരഭരിതമായ അദ്ദേഹത്തിന്‍റെ ഈ അഭ്യര്‍ഥന സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. തമിഴ് സിനിമാ രംഗത്തെ മുൻനിര ഹാസ്യതാരംഗളിൽ ഒരാളാണ് വടിവേലു. തെന്നിന്ത്യ യിലുടനീളം ധാരാളം ആരാധകരുണ്ട്. താരം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

Previous articleലുലു മാളിൽ പോണം; പേർളി പങ്കുവെച്ച വീഡിയോ വൈറൽ..!
Next articleഎന്റെ മക്കളും പുറം രാജ്യത്താണ്; എവിടെയാണോ നിങ്ങൾ അവിടെ സുരക്ഷിതരായി ഇരിക്കൂ..! ഇത് കുറച്ച് നാളത്തേക്ക് മാത്രം – ആശാ ശരത്

LEAVE A REPLY

Please enter your comment!
Please enter your name here