Home News Updates ദമ്പതികളെ 3 ദിവസം ഷെഡ്ഡില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു..!

ദമ്പതികളെ 3 ദിവസം ഷെഡ്ഡില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു..!

0
ദമ്പതികളെ 3 ദിവസം ഷെഡ്ഡില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു..!

ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി, ബംഗളൂരുവിലുള്ള മലയാളി ദമ്പതികളെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപമുള്ള ഷെഡ്ഡില്‍ തന്നെ കെട്ടിയിടുകയും ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ജനുവരി 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളാണ് സംഭവം ഉണ്ടായത്.

ദമ്പതികളുടെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 19ന് പുലര്‍ച്ചെ ഷെഡ്ഡില്‍ നിന്നും രക്ഷപ്പെട്ട ഭര്‍ത്താവ് അടുത്ത വീട്ടില്‍ എത്തി കാര്യം പറയുകയായിരുന്നു. ഇയാള്‍ രക്ഷപ്പെട്ടു വെന്ന് മനസിലാക്കിയതോടെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും മുങ്ങി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പോലീസാണ് കേസ് അന്വേഷിക്കുന്നത്.

അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ വാങ്ങിയ നാലേക്കര്‍ സ്ഥലത്ത് ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജിഷ്‌മോനെതിരെ പല കേസുകളും ഉണ്ടെന്ന് അറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജനുവരി 16ന് അമ്പായത്തോട്ടിലെത്തിയ ശേഷം ഫാം ഹൗസ് വിട്ടു തരണമെന്നും ഇല്ലെങ്കില്‍ പോലീസിനെ സമാപിക്കുമെന്നും ദമ്പതിമാര്‍ പറഞ്ഞു.

ഇതിനെ തുടർന്ന് ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദമ്പതികളെ രണ്ട് ഷെഡ്ഡുകളിലായി കെട്ടിയിട്ടു, മര്‍ദ്ദിച്ച് അവശനാക്കുകയും എ ടി എം കാര്‍ഡും മൊബൈല്‍ ഫോൺ കൈക്കലാക്കുകുയും ചെയ്തു. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച് ജിഷ്മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ജിഷ്മോന്‍ ബംഗളൂരുവിലെത്തി ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here