തൻ്റെ വധുവിന്റെ ചിത്രം പങ്കുവെച്ച് സീരിയൽ താരം രാഹുൽ രവി.!

സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന ഒട്ടേറെ താരങ്ങളുണ്ട്. സിനിമയിലെ അഭിനേതാക്കളെക്കാൾ മിനിസ്ക്രീൻ താരങ്ങൾക്കാണ് കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത കൂടുതൽ. പൊന്നമ്പിളി സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് രാഹുല്‍ രവി സുപരിചിതനായത്.

മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്കെത്തിയ താരമാണ് രാഹുല്‍ രവി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം വിവാഹിതനാകുന്നു എന്ന സൂചന നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇത് വിവാഹ നിശ്ചയമാണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിചിരുന്നു. മാളവികയാണ് വധു എന്ന് പലരും ഉറപ്പിച്ച സമയത്ത് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രാഹുൽ വധുവിനെ പരിചയപ്പെടുത്തുകയാണ്.

dtjkmhv

എംബിഎക്കാരിയായ ലക്ഷ്മിയാണ് രാഹുലിന്റെ ഹൃദയം കവർന്ന സുന്ദരി. ലക്ഷ്‌മിക്കൊപ്പമുള്ള മറ്റു ചിത്രങ്ങൾ രാഹുൽ ആരാധകർക്കായി പങ്കുവെച്ചു- ‘ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി.

djkmg

‘ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു’,- രാഹുലിന്റെ പ്രണയാർദ്രമായ വാക്കുകൾ. അതേസമയം, രാഹുലിന്റെ പ്രിയതമ ലക്ഷ്മി കൊച്ചി സ്വദേശിനിയാണ്. ഇരുപത്തിരണ്ടു വയസുകാരിയായ ലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ujdkfj

തൃശൂരിലെ തൃപ്രയാറിൽ സ്വദേശിയായ രാഹുൽ രവി എറണാകുളം നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. മോഡലിങ്ങിൽ നിന്നുമാണ് രാഹുൽ അഭിനയ ലോകത്തേക്ക് ചുവടുവച്ചത്. ശാലിൽ കല്ലൂർ സംവിധാനം ചെയ്ത ഡോട്സ് എന്ന സിനിമയിലൂടെ 2013ൽ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ഒരു ഇന്ത്യൻ പ്രണയകഥ, ‘ഡയൽ 1091’, ‘കാട്ടമാകൻ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മാത്രമല്ല, ഹെയർമോക്സ് ബ്യൂട്ടി ഹെയർ മത്സരത്തിൽ വിജയിയായിരുന്നു രാഹുൽ രവി.

Previous articleഅവർ ഭാര്യയും ഭർത്താവും; ഇത് ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടല്ല.!
Next articleകണ്ണിലെ ഞരമ്പ് ചുരുങ്ങിയിരിക്കുകയാണ്; അമേരിക്കയിലെ ചികിത്സയിൽ പ്രതീക്ഷ.!

LEAVE A REPLY

Please enter your comment!
Please enter your name here