മലയാള സിനിമയിൽ യുവ തലമുറയും ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് ആസിഫ് അലി. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഘട്ടത്തിലൂടെ ആണ് ആസിഫ് അലി പോയി കൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ തന്റെ ഇമേജ് മാറ്റിമറിച്ച കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ആസിഫ് അലി. തൊഴില്‍ രഹിതനായ സ്ഥിരം നായക വേഷത്തില്‍ നിന്ന് തന്നെ പക്വതയോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കക്ഷി അമ്മിണി പിള്ളയിലെ പ്രദീപന്‍ മഞ്ചോടിയെന്നു ആസിഫ് അലി തുറന്നു പറയുന്നു. നടന്‍ ഷറഫുദ്ദീന്‍ പോലും തന്നെ ചേട്ടാ എന്ന് വിളിച്ച കഥാപാത്രമായിരുന്നു അതെന്നും ആസിഫ് പറയുന്നു.
ആസിഫ് അലി പറയുന്നത് ഇങ്ങനെ, ‘മലയാള സിനിമയിലെ തൊഴില്‍ രഹിതനായിരുന്നു ഞാന്‍, എന്നെ തേടി അത്തരം കഥാപാത്രങ്ങളാണ് കൂടുതലും വന്നിരുന്നത്, അതില്‍ നിന്ന് വിഭിന്നമായ ഒരു കഥാപാത്രമായിരുന്നു എനിക്ക് ‘കക്ഷി അമ്മിണി പിള്ള’ എന്ന സിനിമയില്‍ ലഭിച്ചിരുന്നത്. വളരെ പക്വതയേറിയ ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള ഒരു രാഷ്ടീയക്കാരനായ വക്കീലിന്റെ വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്.
ഒരു ചേട്ടന്‍ ഇമേജ് ആയിരുന്നു, നടന്‍ ഷംസുദ്ദീന്‍ പോലും എന്നെ ചേട്ടാ എന്നാണ് വിളിച്ചത്, ഇതുവരെ ചെയ്തതില്‍ നിന്ന് മറ്റൊരു പ്രായം കടന്ന കഥാപാത്രത്തിലേക്ക് മാറിയപ്പോള്‍ വ്യത്യസ്തമായ ഒരു അനുഭവമാണ് എനിക്ക് നടനെന്ന നിലയില്‍ ലഭിച്ചത്, കോസ്റ്റ്യൂംമിലും മേക്കപ്പിലുമൊക്കെ വ്യത്യസ്തത സമ്മാനിച്ച കഥാപാത്രമായിരുന്നു പ്രദീപന്‍ മഞ്ചോടി.