സഹജീവികളോടുള്ള സ്നേഹത്തിന്റെ മഹത്വം ലോകത്തെ ഓർമ്മപ്പെടുത്തുകയാണ് ഈ വൃദ്ധനായ മനുഷ്യൻ. നന്മ മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ. ദാഹിച്ചു വലഞ്ഞ തെരുവ് നായയ്ക്ക് കൈക്കുമ്പിളിൽ വെള്ളം നിറച്ചു നൽകിയാണ് ഈ വൃദ്ധൻ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
സമയക്കുറവും ജോലിത്തിരക്കുമെല്ലാം പറഞ്ഞ് നാം പലതും മറക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള അനുകമ്പയുടെ ദൃശ്യങ്ങൾ മറ്റുള്ളവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് കൂടിയാണ്. പൈപ്പിൽ നിന്ന് വെള്ളം കൈക്കുമ്പിളിൽ പിടിച്ച് വൃദ്ധൻ ക്ഷമയോടെ നായയ്ക്കു നൽകുന്നതാണ് വീഡിയോയിൽ.
ഈ ദൃശ്യങ്ങൾ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. 19 സെക്കൻഡ് ദൈർഘ്യമുള്ള മനോഹരമായ ഈ ദൃശ്യങ്ങൾ ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
You have not lived ur day, until you have done something for someone who can never repay you??
— Susanta Nanda IFS (@susantananda3) February 25, 2020
Be compassionate in what you today. pic.twitter.com/SK7zXjCxnc