തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് താരമായ അമല പോൾ രഹസ്യമായി വിവാഹിതയായതായി സൂചന. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇത്തരത്തിലുള്ള സംശയത്തിന് വഴി വെച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗുമായി മുൻപ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അപ്പോൾ മുതൽ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് റിപ്പോർട്ടുണ്ടായിരുന്നു.
മുംബെെ സ്വദേശിയായ ഗായകന്‍ ഭവ്നിന്ദര്‍ സിങ്ങും അമലയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് പുത്തൻ ചിത്രങ്ങൾ. ഇരുവരും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് വാര്‍ത്തകള്‍ക്ക് ചൂടേറിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ആറുവര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അമലയും മുന്‍ ഭര്‍ത്താവ് എംഎല്‍ വിജയ്‍യും 2016ലായിരുന്നു വേര്‍പിരിഞ്ഞത്. എ.എല്‍. വിജയ് വീണ്ടും വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു.