സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്റേയും ജീവിത പങ്കാളി ഗോപിസുന്ദറിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും അഭയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. 2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ് – മംമ്ത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനവും വളരെ ശ്രദ്ധേയമായിരുന്നു.
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റിമ കല്ലിങ്കൽ. ചടങ്ങിൽ താരം മിനി സ്‌കർട്ട് ധരിച്ചാണ് എത്തിയത്. താരത്തിന്റെ വസ്ത്രധാരണ രീതി ആളുകളിൽ പ്രകോപിതയായി. നിരവധി പേരാണ് വിമർശനവുമായി എത്തിയത്. സ്ത്രീകൾക്ക് മേലുള്ള ലൈം ഗിക അ തിക്രമങ്ങൾക്ക് നേരെ സംസാരിക്കാൻ വന്നിട്ട് ഇങ്ങനെയുള്ള ഡ്രസ്സ് ഇട്ടു വരാൻ നാണമില്ലേ എന്നൊക്കെയാണ് കമ്മെന്റുകൾ വന്നത്. ഈ അവസരത്തിൽ റിമായെ പിന്തുണച്ച് നിരവധി പേര് രംഗത്ത് എത്തിയിരുന്നു.
രഞ്ജിനി ഹരിദാസ് മിനി സ്‌കിർട്ട് ധരിച്ച ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ട് ഞങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കും ഞങ്ങൾ ഇങ്ങനെയാണ് എന്നാണ് കുറിച്ചത്. ഇപ്പോൾ അതിന് പിന്നാലെ ഇപ്പോൾ അഭയ ഇൻസ്റ്റാഗ്രാമിൽ റിമയ്ക്ക് പിന്തുണയുമായി എത്തി. മിനി സ്കർട്ട് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് റിമയ്ക്ക് അഭയ പിന്തുണ പ്രഖ്യാപിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലാ അല്ലേ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് അഭയ ഹിരൺമയി ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.