മൃഗങ്ങള്‍ പലപ്പോഴും ചില അപകട സ്ഥലങ്ങളില്‍പ്പെട്ട് പോയിട്ട് മനുഷ്യരുടെ സഹായം തേടാറുണ്ട്. മൃഗങ്ങളെ രക്ഷിക്കുന്ന ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വൈറലാകുന്നത്. മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സഹജീവി സ്‌നേഹമാണ്. മഹാരാഷ്ട്രയിലെ പനവേലില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.
മലനിരക്കില്‍ കുടുങ്ങി പോയ പശുവിനെ രക്ഷിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയത്. ജീവന്‍ പണയപ്പെടുത്തിയാണ് യുവാക്കള്‍ പശുവിനെ രക്ഷിച്ചത്. യുവാക്കള്‍ വരിയായി നിന്ന് കയറില്‍ കെട്ടിയാണ് പശുവിനെ മുകളിലേക്ക് എത്തിക്കുന്നത്. കുത്തനെയുള്ള മലയുടെ മുകളില്‍ നിന്ന് പശു സുരക്ഷിതമാണോയെന്നും ഒരു യുവാവ് നോക്കുന്നത് വീഡിയോയില്‍ കാണാം. reddit ലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നത്.
പുല്ല് മേയുന്നതിനിടെയോ അല്ലെങ്കില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയോ ആയിരിക്കാം അപ്രതീക്ഷിതമായി പശു കുന്നില്‍ നിന്ന് താഴേക്ക് വീണത്. ആരെങ്കിലും താഴെ ഇറങ്ങി പശുവിന്റെ കാലില്‍ കെട്ട് ഇട്ടതായിരിക്കാം. അതിന് ശേഷമാണ് പശുവിനെ വലിച്ച് മുകളില്‍ കയറ്റിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാക്കള്‍ പശുവിനെ മുകളില്‍ എത്തിക്കുന്നത്.
യുവാക്കളുടെ ഈ നന്മ പ്രവൃത്തി കണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ യുവാവിനെ അഭിനന്ദിച്ച് കമന്റിട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം മാത്രമല്ല ആ സ്ഥലവും നെറ്റിസണ്‍സിനെ ആകര്‍ഷിച്ചിട്ടുണ്ട്.