ഇന്ത്യന്‍ ടു എന്ന ചിത്രത്തില്‍ നിന്നും കാജള്‍ അഗര്‍വാള്‍ പിന്മാറി, പകരം മറ്റൊരു സൗത്ത് ഇന്ത്യന്‍ നായിക വരും എന്ന് കേട്ടപ്പോള്‍ തന്നെ അതിന്‌റെ കാരണം അന്വേഷിച്ച് ആരാധകര്‍ ഇറങ്ങിയിരുന്നു. ഗര്‍ഭിണി ആയത് കൊണ്ടാണ് കാജള്‍ പിന്മാറിയത് എന്ന് കണ്ടെത്തിയ പാപ്പരാസികള്‍ അത് പരസ്യപ്പെടുത്തിയപ്പോള്‍, വെറും ഗോസിപ്പാണ് എന്ന് പറഞ്ഞ് നടി നിഷേധിച്ചു.
എന്നാല്‍ ഗര്‍ഭിണിയാണ് എന്ന സത്യം അധികകാലം മൂടി വയ്ക്കാന്‍ കഴിയില്ലല്ലോ… ആണ് എന്ന് തെളിയിക്കുന്ന വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൂട്ടുകാരികള്‍ക്കൊപ്പം കാജള്‍ പുറത്ത് പോയപ്പോള്‍ എടുത്ത വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതില്‍ നടിയുടെ കുഞ്ഞു വയര്‍ കൃത്യമായി കാണാം.
വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും അത് തന്നെയാണ്. എന്നാണ് സന്തോഷ വാര്‍ത്ത പരസ്യപ്പെടുത്തുന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നു. നാഗാര്‍ജ്ജുനയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും പെട്ടന്ന് നടി പിന്മാറിയതോടെയാണ് ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. അവസാന നിമിഷം സിനിമയില്‍ നിന്ന് കാജള്‍ പിന്മാറിയതിന് കാരണം ആരോഗ്യപരമാണ് എന്ന അനൗദ്യോഗിക വിവരങ്ങളും പുറത്ത് വന്നു.
എന്നാല്‍ നടി അത് നിഷേധിച്ചു എനിക്ക് കുഞ്ഞുങ്ങളെ വളരെ അധികം ഇഷ്ടമാണ്. സഹോദരിയുടെ കുഞ്ഞിനെ കാണുമ്പോള്‍ ഒരു അമ്മ ആകുന്നതിനെ കുറിച്ച് ആലോചിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണിയല്ല. അങ്ങനെ ഒന്ന് ഉണ്ടാവുമ്പോള്‍ പറയാം എന്നാണ് ഗര്‍ഭ ഗോസിപ്പുകളോട് കാജള്‍ പ്രതികരിച്ചത്. എന്നാല്‍ പ്രചരിച്ച ഗോസിപ്പുകളില്‍ പാപ്പരാസികള്‍ ഉറച്ചു നിന്നു
നേരത്തെ പല അവസരങ്ങളിലും കുഞ്ഞ് വയര്‍ മറച്ച് വയ്ക്കാന്‍ കാജള്‍ അഗര്‍വാള്‍ ശ്രമിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. ഒരിക്കല്‍ ഹൈദരബാദില്‍ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനായി വന്നപ്പോള്‍ ആയിരുന്നു അത്. മറ്റൊരിക്കല്‍ തമന്ന ഭട്ടിയയ്‌ക്കൊപ്പം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുമ്പോള്‍ ലൂസ് ആയ വസ്ത്രം ധരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇനി അതിന് സാധിയ്ക്കുകയില്ല.