താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന്, നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന് നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി. വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കടന്ന് പോകുന്നത് എന്നും അതിന് ജീവിതത്തോട് കടപ്പെട്ടിരിയ്ക്കുന്നു എന്നും നടി പറയുന്നു. വയറ്റില്‍ വളരുന്നത് ആണ്‍ കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട് എന്നും ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സഞ്ജന ഗല്‍റാണി പറഞ്ഞു. ഗര്‍ഭിണിയാണെങ്കിലും ജോലിയില്‍ വളരെ സജീവമാണ് നടി.

Sanjjanaa Galrani 2

ഏറ്റവും പുതിയ മലയാള സിനിമയായ ചോരന് വേണ്ടിയുള്ള പ്രമോഷനും മറ്റും ഒറ്റയ്ക്ക് തന്നെയാണ് യാത്രകള്‍ ചെയ്യുന്നത്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ നില്‍ക്കാനാണ് എനിക്ക് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം തന്നെ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം ഞാന്‍ ജോലി ചെയ്യാറുണ്ട്- സഞ്ജന പറഞ്ഞു. അമ്മയാകാന്‍ പോകുന്നു എന്ന് അറിഞ്ഞ മുഹൂര്‍ത്തത്തെ കുറിച്ചും സഞ്ജന സംസാരിക്കുകയുണ്ടായി.

Sanjjanaa Galrani 3

എനിക്ക് എന്നും കുഞ്ഞുങ്ങളെ വളരെ അധികം ഇഷ്ടമാണ്. എനിക്ക് സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അളക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ ശറീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞാന്‍. എന്റെ അച്ഛനും അമ്മയും ടിപ്പിക്കല്‍ ഇന്ത്യന്‍ പാരന്റ്‌സ് ആണ്. വിവാഹ ശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവര്‍ അടിക്കടി ചോദിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് 34 വയസ്സ് ആയി, മാതൃത്വം അനുഭവിയ്ക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി.

Sanjjanaa Galrani 1

കൊവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് ഞാനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു. എനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലും ആദ്യത്തെ കണ്മണിയാണ്. അതുകൊണ്ട് സന്തോഷ വാര്‍ത്ത അറിഞ്ഞത് മുതല്‍ വീട്ടില്‍ ശരിയ്ക്കും ആഘോഷമാണ്. എല്ലാവരും വളരെ അധികം സന്തോഷിയ്ക്കുന്നു- സഞ്ജന ഗല്‍റാണി പറഞ്ഞു.

Previous articleചേച്ചി ഇവിടെയുള്ളപ്പോള്‍ എന്ത് പേടിക്കാനാ! ചിത്രം പങ്കിട്ട് അശ്വതി ശ്രീകാന്ത്!
Next articleസുഹൃത്തിന് ഒപ്പം ഷോർട്സിൽ കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ.. – വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here