ക്യാൻസർ ബാധിച്ച് അവശനിലയിൽ കഴിയുന്ന നടന്‍ തവസിക്ക് സഹായ ഹസ്തവുമായി നടന്മാരായ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും. ഒരു ലക്ഷം രൂപയാണ് വിജയ് സേതുപതി നൽകിയിരിക്കുന്നത്. തവസിയുടെ ആശുപത്രിയിലെ ബില്ലുകല്‍ താൻ അടയ്ക്കാമെന്ന വാഗ്ദാനം ശിവകാര്‍ത്തികേയൻ നൽകിയിട്ടുമുണ്ട്. ക്യാന്‍സര്‍ ബാധിതനായി ഏറെ അവശനായ തവസി സാമ്പത്തിക സഹായം തേടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് താരങ്ങള്‍ സഹായവുമായി എത്തിയത്.
நண்பன் @soundar4uall இன்று நடிகர் #தவசி அவர்களை சந்தித்து.. மக்கள் செல்வன் @VijaySethuOffl வழங்கிய 1 லட்சத்தை உதவியாக வழங்கிவிட்டு.. அவனும் 10 ஆயிரம் ரூபாயை உதவியாக வழங்கினான் 💪🏻💪🏻💪🏻
— Riyaz A (@Riyaz_Ctc) November 17, 2020
👏🏻👏🏻👏🏻👏🏻👏🏻 இறைவன் உங்களுக்கு மேலும் உதவிக்கரம் நீட்டுவான். pic.twitter.com/HktqLfD2xk
കിഴക്ക് ചീമയിലേ ആണ് തവസി അഭിനയിച്ച ആദ്യ ചിത്രം, ഏറ്റവും ഒടുവിൽ രജികാന്ത് നായകനായെത്തുന്ന അണ്ണാത്തേയിലും തവസി അഭിനയിച്ചിട്ടുണ്ട്. വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുണ്ട് അദ്ദേഹം.
കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ എംഎൽഎയായ ശരവണൻ വീട്ടിലെത്തി അദ്ദേഹത്തെ ആശുപത്രിയലെത്തിച്ച് തുടര്‍ ചികിത്സ ഏറ്റെടുത്തിരുന്നു. തന്‍റെ സഹപ്രവര്‍ത്തകരോടും ആരാധകരോടും സഹായം അഭ്യർഥിച്ചുകൊണ്ടുള്ള തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.