തലമുടികൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്ത്യക്കാരിയായ നിലാന്‍ഷി പാട്ടേല്‍

തലമുടികൊണ്ട് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നിലാന്‍ഷി എന്ന പെണ്‍കുട്ടി. ലോകത്തിലെ ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയാണ് നിലാന്‍ഷി. ഇന്ത്യക്കാരിയാണ് നിലാന്‍ഷി പാട്ടേല്‍ എന്നത് നമ്മുടെ രാജ്യത്തിനും അഭിമാനമാകുന്നു.

124184640 204939771042746 7539198275851637659 n

ഗുജറാത്തിലെ മൊഡാസ സ്വദേശിനിയാണ് നിലാന്‍ഷി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് ഈ മിടുക്കി സൃഷ്ടിച്ചിരിക്കുന്നത്. ആറ് ഫീറ്റും(അടിയും) ആറ് ദശാംശം ഏഴ് സെന്റീമീറ്ററുമാണ് നിലാന്‍ഷിയുടെ തലമുടിയുടെ നീളം.

tryj

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നിലാന്‍ഷിയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദിവസവും ഒന്നര മണിക്കൂര്‍ നീളുന്ന പരിചരണമാണ് ഈ പെണ്‍കുട്ടി തന്റെ തലമുടിക്ക് നല്‍കുന്നത്. നീലാന്‍ഷിയേക്കാള്‍ നീളമുണ്ട് അവളുടെ തലമുടിക്ക്.

Previous articleഭാര്യയ്ക്കായി ആശുപത്രി ജനാലയ്ക്കരികിൽ ഇരുന്ന് പ്രിയഗാനം പാടി 81 കാരനായ സ്‌റ്റെഫാനോ ബോസ്നിയ്ക്ക്; വീഡിയോ
Next articleഓടിക്കൊണ്ടിരിക്കുന്ന വാഹനം തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആന; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here