ബാക്ക് ഫ്‌ളിപില്‍ അതിശയിപ്പിക്കുകയാണ് രുക്മിണി വിജയകുമാര്‍ എന്ന യുവതി. പ്രശസ്ത നര്‍ത്തകിയായ ഇവര്‍ മെയ്-വഴക്കത്തില്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
രുക്മിണി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. നിരവധിപ്പേര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. അതേസമയം സാരിയാണ് രുക്മിണിയുടെ വേഷം. സാരിയുടുത്ത് അനായാസമായാണ് തലകീഴായ് മറിയുന്നതും.
‘സാരിയിലും നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ കിടിലന്‍ ബാക്ക് ഫ്‌ളിപ് വിഡിയോ.