സിംഗപ്പൂരിലാണ് സംഭവം. ചീസ് ഗോ എന്ന യുവതി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്. രണ്ട് എലികൾ പരസ്പരം തല്ലുകൂടുന്നു. അത് തന്നെ കൗതുകമുള്ള ഒരു കാഴ്ചയാണ്. അതിനൊപ്പം, ഒരു പൂച്ച അല്പം അകലെ നിന്ന് ഇവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നതു കൂടി കണ്ടതോടെ ഗോ ആ കാഴ്ച മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
തല്ല് കഴിഞ്ഞ് രണ്ട് എലികളും രണ്ട് വഴിക്ക് പോയി. ഒരെണ്ണം വന്നത് ഗോയുടെ നേർക്കായതോടെ അവർ പേടിക്കുകയും ചെയ്തു. അടിയെല്ലാം കഴിഞ്ഞപ്പോളാണ് പൂച്ചയിലെ വേട്ടക്കാരൻ ഉണർന്നത്. ഒരു എലിയുടെ പിന്നാലെ അവൻ ഓടിയെങ്കിലും എലി പിടി നൽകാതെ രക്ഷപ്പെട്ടു എന്ന് ഗോ പറയുന്നു. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഇതുവരെ ഏഴര ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 4200ലധികം പേർ വീഡിയോ പങ്കുവക്കുകയും ചെയ്തു.