തന്റെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റ് ചെയ്തയാളെ പരസ്യമായി മാപ്പ് പറയിപ്പിച്ച് രശ്മി അനിൽ; വിഡിയോ

270760654 329708532494991 5102230019125570170 n

കോമഡിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് തേടിയെത്തുന്നത്. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടി രശ്മി അനിൽ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചിരുന്നു.

ഇതിനുതാഴെ ഒരാൾ മോശം കമന്റുമായി എത്തിയിരുന്നു. ശ്യാം എന്നയാളാണ് മോശം കമന്റിട്ടത്. ഇപ്പോൾ ഈയാളെ കണ്ടെത്തുകയും പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരിക്കുകയാണ് രശ്മി അനിൽ. സംഭവം നടന്നതിനു പിന്നാലെ നടി ഇയാൾക്കെതിരെ പരാതി സമർപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പോലീസുദ്യോഗസ്ഥർ ഇയാളെ കണ്ടെത്തുകയായിരുന്നു.

ഇയാൾ മദ്യാസക്തിയിൽ ചെയ്തു പോയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും ശ്യാം എന്ന പ്രതി രശ്മിയോടും സുഹൃത്തുക്കളോടും ആവർത്തിച്ചു പറഞ്ഞു. രശ്മി ഇത് ഫേസ്ബുക്കിൽ ലൈവായി എല്ലാവരെയും കാണിക്കുകയും ചെയ്തിരുന്നു. “ഞാൻ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനിൽ ചേച്ചി ഇട്ട ലൈവ് വീഡിയോയിൽ, മദ്യത്തിന്റെ പുറത്ത് സംഭവിച്ചുപോയതാണ്.

അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനിൽ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാം. രണ്ട് പെൺമക്കളെയും നോക്കി ജീവിച്ചോളാം.മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നിൽക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.’- ശ്യാം പറഞ്ഞു.”

സോഷ്യൽ മീഡിയയിൽ വന്ന് ഇതുപോലെ കമന്റിടുന്ന എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാകണമെന്നും സ്ത്രീകൾ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാൾ വരുമെന്നും നടി പ്രതികരിച്ചു. നിരവധി പേരാണ് നടിയെ പ്രശംസിച്ച് കമൻ്റുകളെഴുതിയിരിക്കുന്നത്.

Previous articleകുഞ്ഞു കണ്മണി ഞെട്ടിച്ചു.! പട്ടണപ്രവേശത്തിലെ ജോലിക്കാരിയായി, മുക്തയുടെ മകൾ കിയാരയുടെ പുതിയ വീഡിയോ…
Next articleചെറുമകനൊപ്പം ഡാൻസ് ചെയ്ത്, സൂപ്പർ കൂൾ മുത്തശ്ശിയായി സുഹാസിനി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here