തന്റെ പ്രണയവും, വീട്ടുകാരുടെ എതിർപ്പിനെ കുറിച്ചും വെളിപ്പെടുത്തി; ബിഗ് ബോസ്സ് താരം എലീന പടിക്കൽ..!

ബിഗ്ബോസിലെ മത്സരാർത്ഥി എലീന എല്ലാവർക്കും പരിചിതമാണ്. അവതാരികയിലൂടെയും അഭിനേത്രിയിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തി. പരമ്പരയിൽ നെഗറ്റീവ് റോൾ ഇൽ കൂടിയാണ് എത്തിയത്. ബിഗ് ബോസിൽ തന്റെ പ്രണയത്തെകുറിച്ച് പറയുകയാണ് എലീന പടിക്കൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഞാൻ വീട്ടില്‍ നിന്നും മാറി നില്‍ക്കാറുണ്ടെങ്കിലും പൊതുവെ അമ്മക്കുട്ടിയാണ്. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു എന്റെ മാതാപിതാക്കള്‍ പറഞ്ഞത്. എന്റെ പ്രണയത്തിന് വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ട്. എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണം മതമാണ്. രണ്ടാമത്തെ കാര്യം ബിസിനസാണ്. ബിസിനസാവുമ്പോള്‍ ടെന്‍ഷന്‍ നിറഞ്ഞ ജീവിതമായിരിക്കും. അപ്പോള്‍ ഞാനാഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതമായിരിക്കില്ല അപ്പോഴുണ്ടാവുന്നതെന്നും അവര്‍ പറയാറുണ്ട് . എപ്പോഴും റോളിങും ടെന്‍ഷനുമാണ്. ആ ടെന്‍ഷന്‍ നിന്നേയും ബാധിക്കും. ഒരു വര്‍ഷം മാത്രമേ അവന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയുള്ളൂ. അതിന് ശേഷം ബിസിനസിലേക്ക് ഇറങ്ങാനാണ് അവന്റെ തീരുമാനം. അത് അവര്‍ക്കും അറിയാം.

Alina Padikkal1

മതവും വലിയൊരു വിഷയമാണ്. എന്റേത് ക്രിസത്യന്‍ കുടുംബവും അവന്റേത് ഹിന്ദു കുടുംബവുമാണ്. നിന്നെ വളര്‍ത്തിയ രീതിയില്‍ അവര്‍ക്ക് നോക്കാന്‍ പറ്റുമോയെന്ന് അറിയില്ലെന്നും അമ്മയും അച്ഛനും പറഞ്ഞിരുന്നു. അവന്റെ കുടുംബത്തെക്കുറിച്ച് താന്‍ രഘുവിനോട് ചോദിച്ചിരുന്നു. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബമാണ് അവന്റേത്. വലിയ ഓര്‍ത്തഡോക്‌സല്ല, എന്നാല്‍ അത് പോലെ തന്നെയാണ്. ക്രിസ്ത്യന്‍ ഫാമിലി കുറച്ചുകൂടി ഫ്രീയാണ്. ഇതൊക്കെയാണ് എന്റെ മാതാപിതാക്കളെ അലട്ടുന്നത്.

Previous article“ഇപ്പോള്‍ ഞാനുമൊരു നടനായിരിക്കുന്നു”; ഹെലനിലെ ആ കഥാപാത്രത്തെകുറിച്ച് ജയരാജ് കോഴിക്കോട്‌
Next articleബിക്കിനി ധരിച്ചതിന് അറസ്റ്റ്; ലൈംഗിക പീഡനമെന്ന് യുവതി..! വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here