തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് ഉപ്പും മുളകും താരം ജൂഹി റുസ്തഗി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജൂഹി ഇക്കാര്യം അറിയിച്ചത്. തന്റെ പരാതിക്കെതിരെ ഉടനെ തന്നെ പരിഹാരം കാണുമെന്നാണ് തന്റെ വിശ്വാസം എന്ന് ജൂഹി പോസ്റ്റിലൂടെ പറയുന്നു!
ഉപ്പും മുളകിലൂടെ ലച്ചുവായെത്തി പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയ ആളാണ് ജൂഹി. ഇപ്പോൾ പരമ്പരയിൽ പ്രത്യക്ഷപെടുന്നില്ലെങ്കിലും, ലച്ചുവിന്റെ ഓരോ പോസ്റ്റുകളും ചിത്രങ്ങളും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം കുറിച്ചിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.
ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ – ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ. Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ ജൂഹി!