പാരിജാതം സീരിയലിൽ അരുണ സീമയെന്ന കഥാപാത്രമായി തിളങ്ങിയ നടിയാണ് രാസ്‌നാ. ആറാം ക്ലാസ് മുതൽ അഭിനയരംഗത്തെത്തിയ രാസ്‌നാ നിരവധി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഒരേസമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രാസ്‌നാ ഇന്നുയില്ല, പകരം സാക്ഷിയാണ് പുതിയ പേരും സ്വീകരിച്ച പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് പഴയ രാസ്‌നായിപ്പോൾ.
ഒരുകാലത്തു മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രാസ്‌നാ. ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ രാസ്‌നാ എത്തി. രാസനയുടെ അഭിനയജീവിതം തുടങ്ങുന്നത് സംഗീത ആൽബങ്ങൾ കൂടെയിരുന്നു. പിന്നിടു അമ്മയ്ക്കായി എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് മലയാളം ടിവി പരമ്പരകളിലെ മുൻനിര നായകന്മാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജ്ന്റെ സൂപ്പർഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള വരവു. ശേഷം സിന്ദൂരച്ചെപ്പ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും രാസ്‌നാ മിന്നിത്തിളങ്ങി.
എന്നാൽ പിന്നെ രാസ്‌നാ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു, ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് താരം. എൽ കെ ജി ക്കാരിയായ ദേവനന്ദയുടേയും 7മാസാകാരനായ വിഘ്‌നേഷിന്റെയും. അവരുടെ കൂടെയാണ് ഇപ്പോൾ രാസ്‌നാ എന്ന സാക്ഷി മുഴുവൻ സമയവും ചെലവഴിക്കുന്നത്, ഇപ്പോൾ അഭിനയത്തെ പറ്റി ചിന്തിക്കാൻ പോലും സമയമില്ല കുട്ടിക്കൾക്കും ഭർത്താവിനൊപ്പം അത്രയ്ക്കും തിരക്കാണ് യെന്നും രാസ്‌നാ പറയുന്നു.
MEDIa live —feel good