ഗ്ലാമറും വിവാദവും നിറയുന്ന വെഡ്ഡിങ് ഷൂട്ടുകൾക്ക് അവധി കൊടുത്തു നല്ല പച്ചപ്പും ഗ്രാമീണതയും പഴമയും തേടി പോകാൻ തുടങ്ങുകയാണ് പുതുതലമുറ. ഈ മാറ്റത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. തൃശൂരിലെ പുള്ള് പാടം ലൊക്കേഷനാക്കി ചിത്രങ്ങൾ പകർത്തിയ പ്രീതി, അഖിൽ എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും ശ്രദ്ധ നേടുകയാണ്. പാടത്തിന്റെ പച്ചപ്പിൽ നാടൻ വേഷത്തിൽ അഖിലും പ്രീതിയും എത്തിയപ്പോൾ ഫ്രെയിമിൽ അതിസുന്ദരമായ ചിത്രങ്ങൾ. സന്തോഷവും പ്രണയവും പ്രകൃതിയും ചേരുന്ന വിശാലത ഒരോ ചിത്രത്തിലുമുണ്ട്. വീണ്ടും കാണാൻ തോന്നുന്നതും മനസ്സിനു സന്തോഷം നൽകുന്നതുമായ ചിത്രങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടത്.
Wedding തനിനാടൻ ലുക്കിൽ പാടവരമ്പത്തൊരു പ്രീവെഡ്‌ഡിങ് ഷൂട്ട്; വൈറൽ ചിത്രങ്ങൾ