വീട്ടില്‍ വച്ചു തന്നെ നടത്തിയ ഫോട്ടോഷൂട്ടും മേക്കപ്പ് വീഡിയോകളുമൊക്കെയായാണ് ഷോണ്‍ ലോക്ക്ഡൗണ്‍ കാലം ചെലവിടുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ബിക്കിനി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിന് ഷോണ്‍ നല്‍കിയ ട്വിസ്റ്റാണ് വെെറലാകാന്‍ കാരണം.
ബീച്ചിന് പകരം വീടിന്റെ ടെറസിലായിരുന്നു ഷോണ്‍ റോമിയുടെ ബിക്കിനി ഫോട്ടോഷൂട്ട്. ക്രോഷേ ബിക്കിനിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഫോട്ടോഷോട്ടിനുള്ള പ്രോപ്പര്‍ട്ടികളായി ഷോണ്‍ തിരഞ്ഞെടുത്ത വസ്തുക്കളും രസകരമാണ്. വീട്ടിനുള്ളില്‍ തന്നെയുള്ള സാധനങ്ങളാണ് ഷോണ്‍ ഉപയോഗിച്ചിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന തണ്ണി മത്തനാണ് ഷോണ്‍ കെെയ്യില്‍ പിടിച്ചിരിക്കുന്നത്. ഒപ്പം ഒരു സ്പൂണും. ചിത്രങ്ങളില്‍ ഷോണിന് അരികില്‍ വളര്‍ത്തു പൂച്ച കിവിയുമുണ്ട്. ടെറസിന്റെ മുകളിലായതിനാല്‍ പശ്ചാത്തലത്തില്‍ മരങ്ങളും ചക്കയുമൊക്കെയുണ്ട്.
മലയാള സിനിമയുടെ ഗതിയെ തന്നെ മാറ്റിയെഴുതിയ കമ്മട്ടിപ്പാടമായിരുന്നു ഷോണിന്റെ അരങ്ങേറ്റ ചിത്രം. ദുല്‍ഖര്‍ സല്‍മാനും വിനായകനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. അനിത എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഷോണ്‍ കാഴ്ചവച്ചത്. മോഡലിങ് രംഗത്ത് താരമാണ് ഷോണ്‍ റോണി. താരം പങ്കുവയ്ക്കുന്ന ഗ്ലാമര്‍ ചിത്രങ്ങളെല്ലാം വെെറലായി മാറാറുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് അവസനമായി പുറത്തിറങ്ങിയ ചിത്രം. ഈ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.