തട്ടീം മുട്ടീയിൽ മീനാക്ഷിയായി ഇനിയില്ല..! ആശംസകളും, ഹൃദയത്തിൽ തൊട്ട മുത്തവും നൽകി മഞ്ജു..!

പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. അർജുനേട്ടനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും ഒക്കെച്ചേർന്ന് മലയാളികളെ കുറച്ചൊന്നുമല്ല വര്ഷങ്ങളായി ചിരിപ്പിക്കുന്നത്. ഹാസ്യത്മകമായിട്ടാണ് അവതരണമെങ്കിലും ഒരു കുടുംബത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ ആയത് കൊണ്ട് തന്നെ കുടുംബ സദസ്സുകളിൽ ഇതിൽ പങ്കെടുക്കുന്ന ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്.

ഇപ്പോൾ ഇതിലെ കഥാപാത്രങ്ങളായി എത്തുന്ന മോഹനവല്ലിയുടെയും, മീനാക്ഷി ആയി എത്തുന്ന ഭാഗ്യലക്ഷ്മി പ്രഭുവിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഞ്ജുപിള്ളയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ഇരുവരും തമ്മിലുള്ള ചിത്രം പങ്ക് വച്ചത്. ഇരുവരുടെയും ചിത്രങ്ങൾക്ക് സംശയവുമായി നിരവധി ആരാധകരാണ് എത്തുന്നത്. മീനാക്ഷിയ്ക്ക് ആശംസകളാണ് മഞ്ജു ചിത്രത്തിലൂടെ നൽകുന്നത്. ഒരുപാട് മിസ് ചെയ്യുമെന്നും, ഒരുപാട് ഇഷ്ടം ആയിരുനെന്നും താരം പറയുന്നു. എന്നാൽ മീനാക്ഷി പോയോ എന്ന ആരാധകന്റെ സംശയത്തിന്, വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് മീനാക്ഷി എന്നും മഞ്ജു വ്യക്തമാക്കി. എന്നാൽ വിവരം അറിയുന്ന ആരാധകർ അൽപ്പം നിരാശയിലാണ്.

Master
Previous articleസോഷ്യൽ ലോകത്തു നിമിഷനേരം കൊണ്ട് വൈറലായ ചിതങ്ങൾ..!
Next articleമകന്റെ കൂടെ കിടന്ന ‘അമ്മ എന്ന പേര് വരാതെ ഇരിക്കാന്‍ വേണ്ടി ആ അമ്മ അതു ചെയ്തു..! വൈറല്‍ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here