തടി കുറക്കാന്‍ പല വഴിയും നോക്കി പരാജയപ്പെട്ടു, അവസാനത്തെ ശ്രമം ഫലം കണ്ടു; ശാലു കുര്യന്റെ ഈ രൂപമാറ്റത്തിന് പിന്നില്‍.! വീഡിയോ പങ്കുവെച്ചു താരം…

244664565 390064302575733 4917890347261326476 n

ബോഡി ഷെയിമിങ് നേരിടുന്ന താരങ്ങള്‍ സിനിമില്‍ മാത്രമല്ല, ടെലിവിഷന്‍ ലോകത്തും ഉണ്ട്. എന്നാല്‍ ഷാലു കുര്യന്‍ തടി കുറച്ചത് ബോഡി ഷെയിമിങ് നേരിട്ടത് കൊണ്ട് മാത്രമല്ല, ആരോഗ്യം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടെയാണ്. തടി കുറയ്ക്കാന്‍ പല വഴിയും നോക്കി പരാജയപ്പെട്ട ശാലു കുര്യന്‍ അവസാനം നടത്തിയ ശ്രമം വിജയം കണ്ടു. അത് തന്നെയാണ് നടിയുടെ രൂപമാറ്റത്തിന്റെ രഹസ്യവും. ശാലു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.

തടിയുടെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള നടിമാരില്‍ ഒരാളാണ് ശാലു കുര്യന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ പുറത്ത് വന്നതും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവമാണ്. അതെല്ലാം തന്നെ തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പണ്ട് മുതലേയുള്ള തടിയാണിത് എന്ന് ശാലു തന്നെ പറയുന്നു. അത്ര പെട്ടന്ന് ഒന്നും കുറക്കാനും കഴിയില്ല. തടി കുറക്കണം എന്ന ആഗ്രഹവും പണ്ട് മുതലേയുണ്ട്. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോള്‍, ഇനി എന്തായാലും കുഴപ്പമില്ല എന്ന മൈന്റിലായി ശാലു.

എന്നാല്‍ പ്രസവം കഴിഞ്ഞതോടെ തടി പിന്നെയും കൂടി. അത് ആരോഗ്യത്തിന് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാന്‍ ശാലു കുര്യനെ പ്രേരിപ്പിച്ചത്. പ്രസവശേഷം ശാലു കുര്യന്റെ ശരീര ഭാര്യം 78 കിലോ ആയിരുന്നു. അതോടെ നടി ജോ ഫിറ്റ്‌നസ്സ് ന്യൂട്രീഷന്‍ ആന്റ് വെല്‍നസ്സില്‍ ചേര്‍ന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് ശാലു ഫോളോ ചെയ്തത്.

245612208 907864676490658 4344477792307026681 n

തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. വണ്ണം എന്തായാലും കുഴപ്പമില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള രീതിയില്‍ നടക്കാം എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ വണ്ണം അത്ര സുഖമുള്ള കാര്യമല്ല എന്ന് ശരീരം തന്നെ ഓര്‍മിപ്പിച്ചപ്പോഴാണ് അത് കുറക്കാനുള്ള ശ്രമം തുടങ്ങിയത്. ഭയങ്കര മുട്ട് വേദനയും നടുവേദനയും വന്നു. വണ്ണം കുറയുമ്പോള്‍ ആത്മവിശ്വാസം വന്നു.

ഇതൊക്കെയാണ് ഈ രൂപമാറ്റത്തിന് കാരണം എന്ന് ശാലു വ്യക്തമാക്കി. ചന്ദനമഴ എന്ന സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു കുര്യന്‍ എന്ന നടി പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ എത്തിയതോടെ ശാലുവിന് കൂടുതല്‍ ആരാധകരുണ്ടായി. ഇപ്പോള്‍ എന്റെ മാതാവ് എന്ന സീരിയലിലൂടെ നടിയെ തേടി സംസ്ഥാന പുരസ്‌കാരവും എത്തി.

Previous articleചുവപ്പിൽ കിടിലൻ ലുക്കിൽ നടി രസ്ന പവിത്രൻ; ഫോട്ടോസ് വൈറൽ
Next articleമലയാളത്തിന്റെ പ്രിയ നടൻ സൈനുദീന്റെ മകൻ, സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി; ഫോട്ടോസ് കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here